0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

എവിടാ നീ?

സിദ്ധു: ഞാൻ ഓഫീസ് ൽ എത്തി. നിൻ്റെ അലൻ്റെ പ്രശ്‍നം ഒക്കെ തീർത്തു.

മീര: ഞാൻ അറിഞ്ഞു, അവൻ എന്നെ വിളിച്ചു പറഞ്ഞു. നീ ഭയങ്കര ഗുണ്ടായിസം ആയിരുന്നു എന്ന്. പ്രശ്‍നം ഒക്കെ തീർത്തു, പക്ഷെ നീ ശരിക്കും ആരാ എന്നൊക്കെ എന്നോട് ചോദിച്ചു. നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല സിദ്ധു എന്നൊക്കെ പറഞ്ഞു എന്നോട്. എന്താടാ?

സിദ്ധു: ഏയ്... അവിടെ വന്നവർ എനിക്ക് അറിയാവുന്നവർ ആണ്. പിന്നെ എൻ്റെ contacts ഞാൻ യൂസ് ചെയ്തു അത്രേ ഉള്ളു. ശരിക്കും അലൻ്റെ കടയിലെ ചെക്കൻ്റെ തെറ്റ് ആണ്. അപ്പോൾ ഞാൻ അവനോട് കുറച്ചു aggressive ആയി സംസാരിച്ചു. അത്രേ ഉള്ളു.

മീര: ഹ്മ്മ്...

സിദ്ധു: ശരി ഞാൻ നിന്നെ പിന്നെ വിളികാം. കുറെ കാൾസ് ഉണ്ട്.

മീര: ശരി ഡാ.

സിദ്ധു എന്നിട്ട് ജോവിറ്റ യെ തിരിച്ചു വിളിച്ചു.

ജോ: സിദ്ധു...

സിദ്ധു: എന്താ ജോ വിളിച്ചേ?

ജോ: ഞാൻ വിളിച്ചത്, afternoon ഫ്രീ ആണെങ്കിൽ ഒന്ന് മീറ്റ് ചെയ്യാം എന്ന് പറയാൻ ആയിരുന്നു. പക്ഷെ അല്ലു വിളിച്ചിട്ട് കുറെ കാര്യങ്ങൾ പറഞ്ഞു ഇപ്പൊ. സിദ്ധു വല്യ ഡോൺ ആണെന്നൊക്കെ.

സിദ്ധു: ജോ ഡെ കെട്ടിയോൻ്റെ കട യിലെ പ്രശ്‍നം തീർക്കാൻ ഒന്ന് ഇടപെട്ടതാ കണ്ടോ ഇപ്പൊ എന്നെ വല്യ ഡോൺ ആക്കി. ഇതാ ആർക്കും ഒരു ഉപകാരവും ചെയ്യരുത് എന്ന് പറയ്യുന്നത്.

ജോ: അയ്യോ... അതല്ല. അല്ലു പറയുന്നത് സിദ്ധു നമ്മൾ കാണുന്ന ആൾ അല്ല, എന്തൊക്കെയോ ബാക് ൽ ഉണ്ട് എന്നൊക്കെ.

💬 Comments

View all comments