Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]
വരാത്തതിൽ.
ശില്പ: എന്താ ഡീ?
ജോ: സിദ്ധു വരില്ല എന്ന്.
ശില്പ: എന്ത് പറ്റി?
ജോ: ഓഫീസിൽ നല്ല തിരക്കിൽ ആണെന്ന്.
ശില്പ: അതിനെന്താ അടുത്ത ദിവസം നമുക്ക് ഇരിക്കാം.
ജോ: ഹ്മ്മ്... ഞാൻ ഓർത്തു സിദ്ധു ഇന്ന് വരും എന്ന്.
ശില്പ: അവനു തിരക്കുണ്ടാവും... അല്ല അതിനു നിനക്ക് എന്താ ഇത്ര സങ്കടം?
ജോ: ഏയ്... സങ്കടം എന്തിനു? നാളെ കാണാമല്ലോ.
ശില്പ: ഹാ... അതെ...എന്നാലും നിൻ്റെ മുഖത്തിന് ഒരു വാട്ടം.
ജോ: എന്തിനു?
ശില്പ: അതാ ഞാനും ചോദിച്ചത്? എന്താണ് എന്ന്?
ജോ: പോടീ....
ശില്പ: എന്താ മോളെ... ഒരു വൈക്ലബ്യം.... എൻ്റെ ചെക്കനെ നീ വഴി പിഴപ്പിക്കുവോ?
ജോ: പോടീ
ശില്പ: (ഊറി ചിരിച്ചു കൊണ്ട്) ഹമ്... കാര്യങ്ങൾ നിൻ്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. നടക്കട്ടെ... നടക്കട്ടെ... പക്ഷെ ഒരു കാര്യം, എൻ്റെ ചെക്കന് നാളെ എന്തെങ്കിലും ബുദ്ധിമുട്ട് വരാൻ ഞാൻ സമ്മതിക്കില്ല.
ജോ: ഡീ... നീ ഒന്ന് നിർത്തിയെ... ആസ് ഹോൾ...
ശില്പ ചിരിച്ചു കൊണ്ട് അവളെ നോക്കി ഇരുന്നു... എന്നിട്ട് സിദ്ധു നു മെസേജ് ഇട്ടു.
ശില്പ: ഡാ.
സിദ്ധു: എസ് ഡീ.
ശില്പ: നീ തിരക്കാ?
സിദ്ധു: ഹ... ഓഫീസിൽ.
ശില്പ: നിന്നെ കാണാഞ്ഞിട്ട് ഇവിടെ ഒരാൾ സങ്കടപ്പെട്ട് ഇരിപ്പുണ്ട്.
സിദ്ധു: ആര്?
ശില്പ: ജോ.
സിദ്ധു: എന്തിനു?
ശില്പ: അതാ ഞാനും ചോദിക്കുന്നത്? എന്തിനു എന്ന്?
സിദ്ധു: എനിക്ക് അറിയില്ല.
ശില്പ: നീ എന്താ അവൾക്ക് വല്ലതും കൊടുക്കാം എന്ന് പറഞ്ഞോ?
സിദ്ധു: എന്ത്?
ശില്പ: അറിയില്ല,
💬 Comments
View all comments