0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

തന്നതും ആണ് എനിക്ക്. അവൻ്റെ വീട്ടിൽ പറഞ്ഞു സമ്മതിപ്പിക്കണം എന്നൊക്കെ പറഞ്ഞതാ. പക്ഷെ ഇപ്പോൾ കാലുമാറി അവൻ. ഇപ്പോൾഅവൻ പറയുവാ, കോളനി ൽ നിന്ന് പറ്റില്ല എന്ന്. ഞാൻ കോളനി ൽ ഉള്ള പെണ്ണ് ആണെന്ന് കണ്ടാൽ തോന്നില്ല, അത് കൊണ്ട് ആണ് അവൻ എന്നോട് അടുത്തത് എന്ന്.

സിദ്ധു: അവൻ രാത്രി നിൻ്റെ അടുത്ത വന്നത് കോളനി ൽ ആയിരുന്നില്ലേ?

ജൂലി: അതെ. അത് ഞാൻ ചോദിച്ചപ്പോൾ, അവൻ പറയുവാ, അത് ആ ഒരു ആവേശത്തിൽ സംഭവിച്ചു പോയി നീ മറക്കണം എന്നൊക്കെ.

സിദ്ധു: ഇപ്പോൾ ഇതെങ്ങനെയാ എല്ലാവരും അറിഞ്ഞത്?

ജൂലി: ഞാൻ കരഞ്ഞു വീട്ടിൽ ഇരുന്നു, അത് അമ്മ കണ്ടു, പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, പൊട്ടി പോയി.

സിദ്ധു: നല്ല തല്ലിൻ്റെ കുറവാണ് നിനക്ക്.

ജൂലി: ഏട്ടാ... വഴക്ക് പറയല്, അച്ഛനും അമ്മയും എന്നെ കുറെ തല്ലി. ഏട്ടനും കൂടി എന്നെ വഴക്ക് പറയല്ല് പ്ളീസ്...

സിദ്ധു: നീ കരച്ചിൽ നിർത്തു.

ജൂലി ഏങ്ങൽ അടിച്ചു കൊണ്ട് കരഞ്ഞു.

സിദ്ധു ൻ്റെ ഫോൺ ൽ മറ്റൊരു കാൾ വന്നു..... S P വിജയൻ കാളിങ്...

സിദ്ധു: വിജയൻ സർ... പറയു...

വിജയൻ: സിദ്ധു... ഡാ അലൻ എൻ്റെ സ്വന്തം പയ്യൻ ആണ്. അവൻ്റെ കടയിലെ ഏതോ കോളനിക്കാർ പ്രശ്‍നം ഉണ്ടാകുന്നുണ്ട്. ഞാൻ SI യെ വിളിച്ചപ്പോ നീ അവരെ ബ്ലോക്ക് ചെയ്തിരിക്കുവാണ് എന്ന് ഞാൻ അറിഞ്ഞു.

സിദ്ധു: ഞാൻ ഇപ്പോൾ അവിടെ എത്തും. സർ പേടിക്കേണ്ട, അലൻ എൻ്റെ സുഹൃത്ത് ആണ്,

💬 Comments

View all comments