0%

Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ [Arun]

Author : arun Read All Parts 5.5K

നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതാ നല്ലതൊന്നുമൊക്കെ പറഞ്ഞു കേട്ടാൽ ആരാ സഹിക്കുക അല്ല ?

പിന്നെ ഒന്നും ചിന്തിക്കാതെ തന്നെ മീര തൻ്റെ പ്രിയതമനേയും മകനേയും കൊണ്ട് നാട്ടിലേയ്ക്ക് തിരിച്ചു,

നാട്ടിലെ വളരെ പ്രഗത്ഭമായ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജോണിൻ്റെ ട്രീറ്റ്മെൻ്റ് ആരംഭിച്ചു,

എന്നാൽ ആദ്യമൊന്നും ഫലം കണ്ടില്ലങ്കിലും,
വർഷം ഒന്നു കഴിഞ്ഞപ്പോൾ ജോണിൻ്റെ വലതുവശം ചെറുതായി അനങ്ങി തുടങ്ങി,
ഇപ്പോൾ വലതു കൈയ്യും കാലും ജോണിന് ആരുടേയും സഹായം ഇല്ലാതെ അനക്കാൻ കഴിയുന്നുണ്ട്,

എന്നാൽ ഇനിയൊരു മടങ്ങിപ്പോക്ക് തിരികെ ദുബായ്ക്കില്ലാ എന്ന് മീര അറിയിച്ചതിനെ തുടർന്ന് ,
ജോണിൻ്റെ പാർട്ട്നേഴ്സ് കമ്പനി വിഹിതവും, പിന്നെ ജോണിൻ്റെ ദുബൈയിലുള്ള വീടും, കാറുമൊക്കെ വിറ്റിട്ട് ക്യാഷ് മീരയുടെ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തു,

അയച്ചു കൊടുത്തു എന്നു പറഞ്ഞാൽ അതൊരു നിസാര തുകയൊന്നുമായിരുന്നില്ലാ,
ഇവിടെ ഇന്ത്യൻ മണി അഞ്ച് കോടിയ്ക്ക് പുറത്തുണ്ടായിരുന്നു,
എന്നാൽ അതൊന്നും കണ്ടിട്ട്  മീരയ്ക്ക് ഒരു സന്തോഷമേ ഇല്ലായിരുന്നു,

എങ്ങനേയും ജോണിനെ പഴയതു പോലെ എണീറ്റു നടത്തിക്കണം എന്നൊരു ഒറ്റ ചിന്ത മാത്രമേ മീരയ്ക്ക് ഉണ്ടായിരുന്നുള്ളോ-- ...,

മീര അതിന് വേണ്ടി സ്വന്തം മകൻ്റെ കാര്യങ്ങൾ നോക്കാൻ പോലും മീരയ്ക്ക് സമയം കിട്ടാറില്ലാ,

ഏതു സമയത്തും ജോണിൻ്റെ അടുത്തു തന്നെയായിരുന്നു അവൾ,
വീട്ടുജോലിയ്ക്ക് ഒരു സ്ത്രീ വന്നു പോകുമെങ്കിലും ജോണിൻ്റ കാര്യങൾ എല്ലാം നോക്കുന്നത് മീര തന്നെയായിരുന്നു,

ഡോക്ടർ പറഞ്ഞു കൊടുത്ത രീതിയിൽ ഫിസിയോ തെറാപ്പി ചെയ്തും,
പിന്നെ ആഴ്ചയിലൊരിക്കൽ ജോണിനെ അവരുടെ സ്വന്തം കാറിൽ അവൾ തന്നെ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ കൊണ്ടു പോയുമൊക്കെ ദിവസങ്ങൾ

💬 Comments

View all comments