0%

Chapter Title : ജെയിൻ 3 [AKH]

Author : Akh Read All Parts 652

ഒന്നും മിണ്ടിയില്ല..... പ്രവി അവളേം കൊണ്ട് ആ പാർക്കിൽ അങ്ങനെ കുറച്ചു നേരം നടന്നു ....

""ആ ... കുറച്ചു ഭാരം ഒക്കെ ഉണ്ട്...എന്റെ അനിയത്തിക്കു... ""

സിമൻറ് കൊണ്ടുണ്ടാക്കിയ ചാരു ബെഞ്ചിൽ ജെനിയെ ചാരി ഇരുത്തിയിട്ട് പ്രവി ചെറു നീരസത്തിൽ പറഞ്ഞു .....

അതു കേട്ടപ്പോൾ ജെനിക്ക് മനസിലായി ... താൻ നേരെത്തെ പറഞ്ഞവാക്കുകൾ പ്രവിയെ വേദനിപ്പിച്ചു എന്ന് ....

""സോറി ഏട്ടാ.... """"

""ഉം ... എന്തിനാ ""

""നേരത്തെ ഞാൻ... """

"""..ഓ.... ഓരോന്ന് പറഞ്ഞിട്ട് അവളുടെ ഒരു സോറി.... """

""അതു ഏട്ടാ ... ഞാൻ .... അറിയാതെ.... സോറി ഏട്ടാ ... ""

""ഉം ... ക്ഷമിച്ചു .... പക്ഷെ ഇനി അവർത്തിക്കരുത്..... """"

""ഇല്ല ഏട്ടാ ... ഏട്ടനാണെ സത്യം...ഞാൻ ഇനി പറയില്ല... ""

പ്രവിയുടെ കൈയിൽ സത്യം ഇട്ടുകൊണ്ട് അവൾ പറഞ്ഞു...

""എന്നാ ശെരി... """

പ്രവി പറഞ്ഞു....

ആ ചാരുബെഞ്ചിൽ ഇരുന്നു അവർ കുറച്ചു നേരം ആ പാർക്കിന്റെ മനോഹാരിത കൺകുളിർമയോടെ വീക്ഷിച്ചു....

""ജെനി.... """

പ്രവിയുടെ ശബ്ദം കാതിൽ അലയടിച്ചപ്പോൾ ... ജെനി അടുത്തിരിക്കുന്ന പ്രവിയെ നോക്കി ......

""ജെനി ഇതെങ്ങന്യാ.... ""

ജെനിയുടെ അരക്ക് കീഴ്പോട്ട് ചലിക്കാത്ത കാലുകളെ നോക്കി പ്രവി ചോദിച്ചു....

അതു കേട്ടപ്പോൾ ജെനി ഒന്നും മിണ്ടിയില്ല ... വിതുരതയിലേക്ക് കണ്ണും നട്ട് ഇരുന്നു അവൾ.....

""ജെനിക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാട്ടോ ... ഞാൻ ... """

പ്രവി പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ ..... ""ഹേയ് എനിക്ക് ബുദ്ധിമുട്ട്

💬 Comments

View all comments