Chapter Title : ജെയിൻ 4 [AKH] [Climax]
രചനയാണു എനിക്ക് ഈ പുരസ്‌കാരം ലഭ്യമാക്കാൻ കാരണമായ കൃതി.... സാധാരണ അതു വായിക്കുന്നവർക്ക് അതുവെറും ഒരു കഥയായിരിക്കാം പക്ഷെ എനിക്കതല്ലായിരുന്നു..... എന്നിലൂടെ ഞാൻ കണ്ട എന്റെ പപ്പയുടെയും മമ്മയുടെയും ചിതലരിക്കാത്ത പ്രണയസാഫല്യമായിരുന്നു....... പ്രണയം എന്നത് രണ്ടാത്മാക്കൾ തമ്മിലുള്ള ഒന്നുചേരൽ ആണെന്നു മനസിലാക്കിയത് അവരുടെ പ്രണയം കണ്ടിട്ടായിരുന്നു.....എന്റെ പിറവിയിലൂടെ എനിക്ക് നഷ്പ്പെട്ട എന്റെ അമ്മയുടെ സ്നേഹം എനിക്ക് തിരിച്ചുകിട്ടിയത് എന്റെ എല്ലാമെല്ലാമായ എന്റെ പപ്പയിൽ നിന്നായിരുന്നു..... ഒന്നിനും ഒരു കുറവ് വരുത്താതെ മമ്മ ഇല്ലെന്ന സങ്കടം തോന്നിപ്പിക്കാത്തവിധം എന്നെ വളർത്തി ഈ നിലയിൽ എത്തിച്ചു എന്റെ പപ്പ ...... ആ പപ്പക്ക് അവകാശ പെട്ടതാ ഈ പുരസ്‌കാരം ....... """""
സ്റ്റേജിന്റെ മുൻ നിരയിൽ ഇരിക്കുന്ന പ്രവിയെ നോക്കി ജാൻവിയത് പറഞ്ഞുകേട്ടപ്പോൾ പ്രവിയുടെ കണ്ണു നിറഞ്ഞു ........
""പപ്പ പോകാം.... ""'
ഫങ്ക്ഷൻ കഴിഞ്ഞു .... വില്ലിസ് ന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറിക്കൊണ്ട് ജാൻവി പറഞ്ഞു....
""ഹഹ ... ഇതുകൊള്ളാം... ഇവിടെരുന്നു കരയുക ആണോ... ""
വില്ലിസ് ന്റെ സൈഡ് സീറ്റിൽ ചാരി ഇരിക്കുകയായിരുന്ന പ്രവിയോട് ജാൻവി ചോദിച്ചു...
""ഇല്ല മോളെ ഞാൻ.... """
""ഓഹ് കള്ളം ഒന്നും പറയേണ്ട ... ഞാൻ കണ്ടു ...... മമ്മയെ ഓർത്തല്ലേ....എന്റെ പൊന്നു """
പ്രവിയുടെ താടിയിൽ പിടിച്ചുകൊണ്ടു ജാൻവി പറഞ്ഞു....
"""ഉം... നിന്നുടെ ഉയർച്ചകൾ കാണാൻ ഉള്ള ഭാഗ്യം അവൾക്കില്ലാതെ പോയല്ലോ എന്നോർത്തപ്പോൾ...... """"
""ആരു പറഞ്ഞു മമ്മ ഉണ്ടായില്ല എന്ന് .... ഞാൻ കണ്ടു എന്റെ മുന്നിൽ ഓഡിറ്റോറിയത്തിൽ പപ്പയുടെ കൂടെ എന്നെ ആശീർവദിച്ചുകൊണ്ട് ഒരു മാലാഖയുടെ ഉടുപ്പ്
💬 Comments
View all comments