Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തികച്ചും സ്വാഭാവികമായ, എന്നാൽ അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു കാർമേഘത്തിന്റെ ഗർജ്ജനം!
"പേടിക്കണ്ട... മഴ പെയ്യാൻ പോകുന്നതാകും,"
ഞാൻ ദേവുവിനെ ചേർത്തുപിടിച്ചുകൊണ്ട് ബാക്കിയുള്ളവരോടായി പറഞ്ഞു.
"എല്ലാവരും വേഗം നടക്ക്. മഴ കൂടി പെയ്താൽ പിന്നെ ഈ വഴിയിലൂടെ നടക്കാൻ പോലും പറ്റില്ല. ജീപ്പിന്റെ അടുത്തേക്ക് ഓടിക്കോ!"
ഭയം എല്ലാവരിലും ഒരു പുതിയ ഊർജ്ജം നിറച്ചിരുന്നു. പെൺകുട്ടികൾ പോലും തളർച്ച വകവെക്കാതെ ജീപ്പ് ലക്ഷ്യമാക്കി വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ സമയം കടന്നുപോയിക്കൊണ്ടിരുന്നു. കാട്ടുപാത അവസാനിക്കുന്നില്ല. ഞങ്ങൾ കുറെ ദൂരം പിന്നിട്ടിട്ടും ആ മഹീന്ദ്ര ജീപ്പിന്റെ യാതൊരു ലക്ഷണവും എങ്ങും കാണാനില്ല.
നടപ്പിന്റെ വേഗത കുറഞ്ഞുവന്നു. പെട്ടെന്ന് മുന്നിൽ നടന്നിരുന്ന രോഹിത് നിന്നു. അവൻ ചുറ്റുമുള്ള മരങ്ങളിലേക്കും ആ വഴിയിലേക്കും വല്ലാത്തൊരു സംശയത്തോടെ നോക്കി.
"എന്താടാ... എന്ത് പറ്റി? എന്താ നീ നിൽക്കുന്നത്?"
വിശാഖ് അവനോട് ചോദിച്ചു.
രോഹിത് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അവന്റെ മുഖത്ത് അതുവരെയില്ലാത്ത വലിയൊരു തിരിച്ചറിവിന്റെ ഞെട്ടലുണ്ടായിരുന്നു.
"നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ?"
അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
"നമ്മൾ തിരിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായില്ലേ? ആ സുഗന്ധഗിരി എന്ന് എഴുതിയ ഒരു ബോർഡ് മാത്രമല്ലേ നമ്മൾ ഇതുവരെ കണ്ടുള്ളൂ? മറ്റൊരു ബോർഡ് കൂടെ കാണേണ്ടതല്ലേ?"
ആ ചോദ്യം കേട്ടതും ഞാൻ ഞെട്ടിത്തരിച്ചുപോയി.
"അതെ..."
ദേവു പേടിയോടെ പറഞ്ഞു.
"ഇന്നലെ നമ്മൾ ഇങ്ങോട്ട് വന്നപ്പോൾ ആ രണ്ട് ബോർഡുകളും തമ്മിൽ വളരെ കുറച്ചു ദൂരത്തിന്റെ വ്യത്യാസമല്ലേ ഉണ്ടായിരുന്നുള്ളൂ? രണ്ടും സുഗന്ധഗിരി 5 കിലോമീറ്റർ എന്ന് തന്നെയായിരുന്നല്ലോ എഴുതിയിരുന്നത്. എന്നിട്ട് തിരിച്ചു പോകുമ്പോൾ രണ്ടാമത്തെ ബോർഡ് എവിടെപ്പോയി?"
ഞാൻ
💬 Comments
View all comments