0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മാത്രം നീണ്ടുനിന്നു. ഒരു വലിയ പേടിസ്വപ്നത്തിൽ നിന്ന് ഉണരാൻ പോകുന്നതിന്റെ സമാധാനമായിരുന്നു എല്ലാവർക്കും. പക്ഷെ, ഈ കാടിന് ഞങ്ങളെക്കുറിച്ച് മറ്റെന്തൊക്കെയോ പദ്ധതികൾ കൂടിയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ അധികനേരം വേണ്ടിവന്നില്ല.

നടന്നു തുടങ്ങുന്നതിനിടയിൽ, ഒരു ദീർഘനിശ്വാസത്തോടെ മാളവിക പറഞ്ഞു,

"എന്തായാലും നമ്മൾ ഇവിടുന്ന് ജീവനും കൊണ്ട് പുറത്തുകടന്നാൽ, പിന്നെ നേരെ വേറെ എങ്ങോട്ടെങ്കിലും പോണം. ഇനി എന്റെ ജീവിതത്തിൽ കാടും വേണ്ട, ഒരു എസ്റ്റേറ്റും വേണ്ട. എനിക്ക് മതിയായി!"

അത് കേട്ടപ്പോൾ മുന്നിൽ നടക്കുകയായിരുന്ന വിശാഖ് തിരിഞ്ഞുനോക്കി.

"സത്യം മാളൂ. ഇനി ആരും എന്നെ ഇതിന്റെ പേരിൽ കുറ്റം പറയരുത്. അമ്മാവൻ പറഞ്ഞതുകേട്ട് ഈ എസ്റ്റേറ്റ് കാണാൻ ഇറങ്ങിപ്പുറപ്പെട്ട എന്നെ വേണം തല്ലാൻ. ആദ്യം ഈ കാട്ടിൽ നിന്നൊന്ന് പുറത്തുകടക്കട്ടെ, ഞാൻ അങ്ങേരെ ഒന്ന് വിളിക്കുന്നുണ്ട്."

​"ഇനി എങ്ങോട്ടും പോകാനൊന്നും ഞാൻ ഇല്ല. നേരെ വീട്ടിൽ പോയി അമ്മയുടെ അടുത്തൊന്ന് കിടന്നുറങ്ങിയാൽ മതി എനിക്ക്,"

കാവ്യയുടെ വാക്കുകളിൽ വല്ലാത്തൊരു തളർച്ചയുണ്ടായിരുന്നു.

​ആ സംസാരവും വെച്ചുകൊണ്ട് ഞങ്ങൾ വേഗത്തിൽ നടന്നു. ജീപ്പ് എന്ന ആ ഒരൊറ്റ പ്രതീക്ഷ മാത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ. പെട്ടെന്നാണ് അന്തരീക്ഷം വീണ്ടും മാറിയത്. മരങ്ങൾക്ക് മുകളിലൂടെ ആകാശം പെട്ടെന്ന് ഇരുണ്ടുകൂടി. കണ്ണഞ്ചിപ്പിക്കുന്ന ഒരു വെള്ളിത്തിളക്കത്തോടെ വലിയൊരു മിന്നൽ കാടിനെ കീറിമുറിച്ചു! തൊട്ടുപിന്നാലെ, ഭൂമി കുലുങ്ങുന്നതുപോലെയുള്ള അതിഭീകരമായ ഒരു ഇടിമുഴക്കം!

​"അമ്മേ!"

എന്ന് നിലവിളിച്ചുകൊണ്ട് കാവ്യയും മാളവികയും പേടിച്ച് ചെവിപൊത്തി താഴേക്ക് കുനിഞ്ഞു.

ദേവു വല്ലാത്തൊരു ഞെട്ടലോടെ എന്റെ അടുത്തേക്ക് വന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.

​ഇന്നലെ രാത്രി കണ്ട ആ ശബ്ദമില്ലാത്ത മിന്നൽ ആയിരുന്നില്ല ഇത്.

💬 Comments

View all comments