Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ബോർഡിനടുത്തേക്ക് ഓടിയെത്തിയ കാവ്യ വലിയൊരു നെടുവീർപ്പോടെ പറഞ്ഞു.
"ഈ ഒരു ബോർഡ് ഇപ്പോൾ കണ്ടപ്പോൾ എന്റെ ജീവൻ തിരിച്ചു കിട്ടിയതുപോലെയാ. കുറച്ചൂടെ നടന്നാൽ നമ്മൾ രക്ഷപ്പെട്ടു!"
ആ ഒരു ബോർഡ് തന്ന ആശ്വാസം ചെറുതല്ലായിരുന്നു. എല്ലാവരുടെയും മുഖത്ത് വീണ്ടും പ്രതീക്ഷയുടെ വെളിച്ചം വീണുതുടങ്ങി.
കാലുകളിലെ വേദനയൊക്കെ മറന്ന് ഞങ്ങൾ വീണ്ടും ജീപ്പ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
നടക്കുന്നതിനിടയിൽ, ഇനി എന്താണ് ചെയ്യേണ്ടതെന്ന ചിന്തയായിരുന്നു എല്ലാവർക്കും.
"നമ്മൾ ജീപ്പിന്റെ അടുത്തെത്തിയാൽ ഉടനെ ഞാൻ ഒന്നൂടെ വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കാം,"
വിശാഖ് തന്റെ പ്ലാൻ പറഞ്ഞു തുടങ്ങി.
"ഇന്നലെ രാത്രി മുഴുവൻ എൻജിൻ ഓഫ് ആയി കിടന്നതല്ലേ. ചിലപ്പോൾ തണുത്തതുകൊണ്ട് ബാറ്ററിക്ക് ചെറിയൊരു ചാർജ് കിട്ടിയിട്ടുണ്ടാകും. വണ്ടി ഓൺ ആയാൽ ഒറ്റയടിക്ക് നമുക്ക് ലക്കിടി ടൗണിലേക്ക് വിടാം."
"ഇനിയിപ്പോ അങ്ങനെ വണ്ടി സ്റ്റാർട്ട് ആയില്ലെങ്കിലോ?"
ദേവു ചോദിച്ചു.
"സ്റ്റാർട്ട് ആയില്ലെങ്കിൽ നമ്മൾ ഒരു നിമിഷം പോലും അവിടെ നിൽക്കുന്നില്ല,"
രോഹിത് വളരെ ഉറപ്പിച്ചു തന്നെ പറഞ്ഞു.
"നേരെ വന്ന വഴിയിലൂടെ നമ്മൾ ലക്കിടിയിലേക്ക് നടക്കും. ആ കോലിച്ചാൽ പിന്നിട്ടാൽ പിന്നെ പേടിക്കാനില്ല. ആ ചായക്കടക്കാരൻ ചേട്ടനെങ്കിലും ചിലപ്പോ നമ്മളെ സഹായിക്കാൻ അവിടെ കാണും."
"അതെ, വണ്ടി അവിടെ കിടക്കട്ടെ. ജീവൻ തിരിച്ചുകിട്ടിയാൽ അത് തന്നെ വലിയ കാര്യം,"
മാളവികയും പറഞ്ഞു.
ഒരുപക്ഷെ, ഈ കാടിന്റെ ദുരൂഹതകളിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടാൻ പോകുകയാണെന്ന് ഞങ്ങൾ അടിയുറച്ചു വിശ്വസിച്ച നിമിഷങ്ങളായിരുന്നു അത്.
കുറച്ചു ദൂരം കൂടി നടന്നാൽ ആ വലിയ മഹീന്ദ്ര ജീപ്പ് കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങളുടെ കണ്ണുകൾ കാട്ടുപാതയുടെ മുന്നിലേക്ക്
💬 Comments
View all comments