0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ലക്കിടിയിലെ ആ പ്രധാന റോഡിലേക്ക് നടന്നെത്താൻ എളുപ്പമാണ്. ഈ കാട്ടിനുള്ളിൽ പെട്ടു കിടക്കുന്നതിലും നല്ലത് അതാണ്.”

​"അശ്വിൻ പറയുന്നതാ ശരി,"

മാളവികയും എന്നോട് യോജിച്ചു.

"ഈ മരങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു. ദാഹം കൊണ്ടും പേടികൊണ്ടും എന്റെ തൊണ്ട വരണ്ടുണങ്ങുകയാ. നമുക്ക് നടക്കാം... ജീപ്പിന്റെ അടുത്തേക്കെങ്കിലും എത്താം."

​വേറെ യാതൊരു മാർഗ്ഗവുമില്ലാതിരുന്നതുകൊണ്ട് ഞങ്ങൾ വേഗത്തിൽ നടക്കാൻ തുടങ്ങി.വന്ന വഴിയേക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ഓരോ ചുവടുവെക്കുമ്പോഴും ചുറ്റുമുള്ള മരങ്ങൾ ഞങ്ങളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ഇടയ്ക്ക് ഞാൻ കൈയുയർത്തി എന്റെ വാച്ചിലേക്ക് നോക്കി. സ്റ്റെപ്പ് കൗണ്ടറിൽ ഞങ്ങൾ നടന്ന ദൂരം ഇപ്പോൾ 7 കിലോമീറ്റർ എന്ന് കാണിക്കുന്നുണ്ട്. സമയം രാവിലെ 10:34. സമയവും ദൂരവും തമ്മിലുള്ള ആ വലിയ പൊരുത്തക്കേട് എന്നെ ഇപ്പോഴും അലട്ടുന്നുണ്ടായിരുന്നെങ്കിലും ഞാൻ അതാരോടും പറയാൻ പോയില്ല.

​കുറച്ചുദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ, മരങ്ങൾക്കിടയിലൂടെ നേർത്തൊരു മഞ്ഞനിറം എന്റെ കണ്ണിൽ പെട്ടു.

മുന്നിൽ നടന്നുകൊണ്ടിരുന്ന രോഹിത് പെട്ടെന്ന് വലിയൊരു ആവേശത്തോടെ തിരിഞ്ഞുനിന്നു.

​"ഗയ്സ്... എല്ലാവരും അങ്ങോട്ട് നോക്കിയേ! നമ്മൾ ആ ബോർഡിന്റെ അടുത്തെത്തി!"

അവൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് കാട്ടുപാതയുടെ വശത്തേക്ക് ചൂണ്ടി.

ഇന്നലെ രാത്രി ഞങ്ങളെ ഒരുപാട് ഭയപ്പെടുത്തിയ അതേ ബോർഡ്! പകുതി തുരുമ്പിച്ച ആ ഇരുമ്പുബോർഡിൽ

'സുഗന്ധഗിരി - 5 KM'

എന്ന് അവ്യക്തമായി എഴുതിവെച്ചിരിക്കുന്നത് കണ്ടപ്പോൾ, അത്ഭുതമെന്നു പറയട്ടെ, എന്റെ ഉള്ളിൽ വലിയൊരു ആശ്വാസമാണ് ഉണ്ടായത്. നമ്മൾ ശരിയായ വഴിയിലൂടെ തന്നെയാണ് തിരിച്ചു നടക്കുന്നതെന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു അത്.

​"സത്യമായിട്ടും... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,"

💬 Comments

View all comments