Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഇപ്പോൾ പഴയതിനേക്കാൾ ഭീകരത തോന്നി.
എന്റെ ഫോണിലെ ആ രണ്ടു കട്ട സിഗ്നൽ നമ്മളെ രക്ഷിക്കാനല്ല, മറിച്ച് ഈ കാടിന്റെ അദൃശ്യമായ ഏതോ ഒരു വലയിൽ നമ്മൾ കൂടുതൽ കുടുങ്ങുകയാണെന്ന് ഓർമ്മിപ്പിക്കാനാണെന്ന് എനിക്ക് തോന്നി. സമയം, ദൂരം, ഇപ്പോൾ ദാ ശബ്ദങ്ങൾ പോലു..
ഫോണിൽ നിന്നുകേട്ട ആ വിചിത്രമായ ശബ്ദത്തിന്റെ ഞെട്ടലിൽ നിന്ന് ഞങ്ങൾ ആരും മുക്തരായിരുന്നില്ല. ആ കൊടുംകാട്ടിൽ, പുറംലോകവുമായുള്ള ഞങ്ങളുടെ ഒരേയൊരു ബന്ധവും അങ്ങനെ അറ്റുപോയിരിക്കുന്നു. നിശബ്ദത വീണ്ടും ഞങ്ങളെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയപ്പോൾ, ആ തണുത്തുറഞ്ഞ അന്തരീക്ഷത്തെ ഭേദിച്ചുകൊണ്ട് വിശാഖ് പറഞ്ഞു.
"എടാ... എന്തായാലും നമുക്ക് മുന്നോട്ട് തന്നെ നടക്കാം. അല്ലാതെ വേറെ വഴിയില്ലല്ലോ നമുക്ക് പോകാൻ. ഇവിടെ ഇങ്ങനെ നിന്നാൽ ചിലപ്പോൾ നമ്മൾക്ക് ഭ്രാന്ത് പിടിക്കും."
അതുകേട്ടപ്പോൾ എന്റെ തോളിൽ ചാരി നിന്നിരുന്ന ദേവു വല്ലാത്തൊരു നിരാശയോടെ അവനെ നോക്കി.
"ഇനി എങ്ങോട്ട് പോകാനാ വിശാഖേ? നമ്മൾ കുറെ നടന്ന് ആ ജീപ്പിന്റെ അടുത്ത് എത്തിയാൽ തന്നെ എന്താ കാര്യം? അത് വർക്ക് ആയാലല്ലേ നമുക്ക് തിരികെ പോകാൻ പറ്റൂ... അതിനകത്ത് ഇരുന്നാലും നമ്മൾ ഈ കാട്ടിൽ തന്നെയാവില്ലേ?"
അവളുടെ ചോദ്യം വളരെ യുക്തിഭദ്രമായിരുന്നു. ജീപ്പ് കേടായതുകൊണ്ടാണല്ലോ ഞങ്ങൾ ഈ നരകത്തിലേക്ക് നടന്നിറങ്ങിയത് തന്നെ. പക്ഷെ ആ നിമിഷത്തിൽ അവരെ തളർത്താൻ എനിക്ക് കഴിയില്ലായിരുന്നു.
"ജീപ്പിന്റെ അടുത്തെത്തിയാൽ നമ്മൾ പകുതി സേഫ് ആണ് ദേവൂ,"
ഞാൻ വളരെ ശാന്തമായി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
"ഈ കാടിന്റെ ഉള്ളറകളെക്കാൾ കുറച്ചുകൂടി വെളിച്ചം അവിടെയുണ്ട്. പോരാത്തതിന് ജീപ്പ് കിടക്കുന്നത് കാട്ടുപാതയുടെ തുടക്കത്തിലല്ലേ. അവിടെ നിന്നാൽ
💬 Comments
View all comments