Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ നിരാശയോടെ പറഞ്ഞു.
എന്റെ കൈകൾ ചെറിയ രീതിയിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
"ഞാൻ... ഞാൻ എന്റെ അമ്മയെ ഒന്ന് വിളിച്ചു നോക്കാം."
ഞാൻ വേഗം കോൺടാക്ട്സ് എടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ ഫോണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഒന്ന്... രണ്ട്... മൂന്ന് സെക്കൻഡുകൾ. പെട്ടെന്ന് ഫോണിൽ നിന്ന് ആ നീളമുള്ള റിങ്ങിങ് ശബ്ദം കേട്ടു! കോൾ പോകുന്നുണ്ട്! എന്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. ഫോൺ ചെവിയോട് ഒന്നുകൂടി ചേർത്തുപിടിച്ചു.
രണ്ട് റിങ് കഴിഞ്ഞതും അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.
"ഹലോ... അമ്മേ... അമ്മേ കേൾക്കാമോ?"
ഞാൻ ഉറക്കെ വിളിച്ചു.
പക്ഷെ അപ്പുറത്തുനിന്നും മനുഷ്യരുടേതായ യാതൊരു ശബ്ദവും ഉണ്ടായിരുന്നില്ല. പകരം വളരെ വിചിത്രമായ ഒരു ശബ്ദം... വലിയൊരു മെഷീൻ പ്രവർത്തിക്കുന്നതുപോലെയുള്ള ഒരു വല്ലാത്ത വൈബ്രേഷൻ സൗണ്ട് മാത്രം. ആ ശബ്ദത്തിന് ഒട്ടും സ്വാഭാവികത ഉണ്ടായിരുന്നില്ല, എന്റെ തലച്ചോറിലേക്ക് തുളച്ചുകയറുന്നതുപോലെ തോന്നിയ ആ ഇരമ്പൽ കൃത്യം നാല് സെക്കൻഡ് മാത്രം നീണ്ടുനിന്നു. അതിനുശേഷം ഒരു 'ബീപ്പ്' ശബ്ദത്തോടെ കാൾ കട്ടായി. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി ഞാൻ തറഞ്ഞുനിന്നുപോയി.
"എടാ... എന്തായി അശ്വിൻ? അമ്മ എന്താ പറഞ്ഞെ?"
ദേവു വല്ലാത്തൊരു വെപ്രാളത്തോടെ എന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി.
"കോൾ എടുത്തു ദേവൂ... പക്ഷെ സംസാരിച്ചില്ല. പകരം എന്തോ വല്ലാത്തൊരു വൈബ്രേഷൻ സൗണ്ട് മാത്രം കേട്ടു. വലിയൊരു മെഷീൻ ഇരമ്പുന്നതുപോലെയുള്ള ഒരു ശബ്ദം... എന്നിട്ട് അത് തനിയെ കട്ടായി."
അതുകേട്ടതോടെ എല്ലാവരുടെയും മുഖത്തെ അവസാനത്തെ പ്രതീക്ഷയും അണഞ്ഞു. ആ കാടിന്റെ നിശബ്ദതയ്ക്ക്
💬 Comments
View all comments