Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നിന്ന് മാളവികയുടെ ശബ്ദത്തിൽ ഒരു സംശയം ഉയർന്നു. അത് ഞങ്ങളുടെ എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്ന അതേ സംശയമായിരുന്നു.
"എല്ലാവരും ഒന്ന് ഫോൺ എടുത്തു നോക്കിയേ... നമ്മൾ കുറെയധികം നടന്നില്ലേ, വല്ല റേഞ്ചും വന്നോ എന്ന് നോക്കാം,"
നടപ്പ് നിർത്തിക്കൊണ്ട് വിശാഖ് പറഞ്ഞു.
അതുകേട്ടതും എല്ലാവരും അവരവരുടെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും ഫോണുകൾ പുറത്തെടുത്തു. ഓരോരുത്തരായി നിരാശയോടെ തലയാട്ടിത്തുടങ്ങി. എങ്ങും സിഗ്നൽ ഇല്ല. എന്റെ പോക്കറ്റിൽ നിന്ന് ഞാനും ഫോൺ പുറത്തെടുത്തു. ഡിസ്പ്ലേയിലേക്ക് നോക്കിയ ഞാൻ ഒരത്ഭുതം പോലെ അത് കണ്ടു!
"എടാ... എന്റെ ഫോണിൽ സിഗ്നൽ ഉണ്ട്! രണ്ടു കട്ട കാണിക്കുന്നുണ്ട്!"
ഞാൻ വലിയ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.
ആ ഇരുണ്ട കാട്ടിൽ പെട്ടെന്നൊരു വെളിച്ചം വീണതുപോലെയായി എല്ലാവരുടെയും മുഖം. ദാഹിച്ചു വലഞ്ഞവന് ഒരു തുള്ളി വെള്ളം കിട്ടിയ അവസ്ഥ.
"വേഗം വിളിക്ക് അശ്വിൻ... അടുത്തുള്ള വല്ല പോലീസ് സ്റ്റേഷനിലേക്കും വിളിക്ക്. നമ്മൾ ഇവിടെ പെട്ടുപോയ കാര്യം പറ,"
ദേവു എന്റെ അടുത്തേക്ക് ചേർന്നു നിന്നുകൊണ്ട് ധൃതി കൂട്ടി.
ഞാൻ വേഗം എമർജൻസി നമ്പർ ഡയൽ ചെയ്തു. സ്ക്രീനിൽ 'കോളിങ്' എന്ന് കാണിക്കുന്നുണ്ട്, പക്ഷെ കാതുകളിൽ ആ ബെല്ലടിക്കുന്ന ശബ്ദം വന്നില്ല.
സെക്കൻഡുകൾക്കുള്ളിൽ കോൾ തനിയെ കട്ടായി. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. യാതൊരു ഫലവുമില്ല. കണക്ട് ആകുന്നില്ല. മാത്രമല്ല, കോൾ കിട്ടിയാൽ തന്നെ നമ്മൾ ഈ കാട്ടിൽ എവിടെയാണെന്ന് കൃത്യമായി പോലീസിനോട് പറയാൻ എനിക്കറിയില്ലായിരുന്നു. സുഗന്ധഗിരി എന്ന പേര് മാത്രമാണ് ആകെ അറിയാവുന്നത്.
"എന്തായി? കിട്ടിയോ?"
രോഹിത് ആകാംക്ഷയോടെ ചോദിച്ചു.
"ഇല്ലടാ... പോലീസ് സ്റ്റേഷനിലേക്ക് കണക്ട് ആകുന്നില്ല,"
💬 Comments
View all comments