0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

"എനിക്കിവിടെ നടക്കുന്നതൊക്കെ കണ്ടിട്ട് വല്ലാതെ പേടിയാവുന്നു. നമ്മൾ നിൽക്കുന്നത് ഏതോ വലിയൊരു കെണിയിലാണെന്ന് എനിക്ക് തോന്നുന്നു. എന്തോ വലിയൊരു അപകടം വരാൻ പോകുന്നതുപോലെ..."

​അവളുടെ ആ വാക്കുകളിൽ ആ കാടിനേക്കാൾ വലിയൊരു തണുപ്പുണ്ടായിരുന്നു. ഞാൻ അവളുടെ കൈ ചേർത്തുപിടിച്ചു.

​"അവൾ പറഞ്ഞതാ ശരി,"

ഞാൻ ബാക്കിയുള്ളവരെ നോക്കി ഉറപ്പിച്ചു പറഞ്ഞു.

"ഇനിയും ഇവിടെ നിന്നിട്ട് യാതൊരു കാര്യവുമില്ല. ഇല്ലാത്ത എസ്റ്റേറ്റും അന്വേഷിച്ചു നമ്മൾ ഇനി മുന്നോട്ട് പോകുന്നില്ല. ഈ കാട് നമ്മളോട് എന്തൊക്കെയോ കള്ളങ്ങൾ പറയുകയാണ്. വന്ന വഴിയിലൂടെ തന്നെ നമുക്ക് തിരിച്ചു നടക്കാം. ഇരുട്ടുന്നതിന് മുൻപ് ജീപ്പ് വെച്ച സ്ഥലത്തെങ്കിലും എത്താതിരിക്കില്ല."

​"അതെ, അത് തന്നെയാണ് നല്ലത്. ആ ജീപ്പിന്റെ അടുത്തേക്ക് തന്നെ പോകാം. റോഡരികിൽ ആകുമ്പോൾ വല്ല വണ്ടിയും വരാതിരിക്കില്ലല്ലോ,"

രോഹിത്തും പെട്ടെന്ന് എന്റെ കൂടെ ചേർന്നു.

​ആരും അതിനെ എതിർത്തില്ല. എല്ലാവർക്കും അവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു. മുന്നോട്ടുള്ള യാത്രയേക്കാൾ ഭയാനകമായിരിക്കും ഈ തിരിച്ചുപോക്കെന്ന് അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഇല്ലാത്ത എസ്റ്റേറ്റിന്റെ ആ ബോർഡിനെ പുറകിലാക്കി, ആറടി മണ്ണിലേക്ക് നടന്നടുക്കുന്നവരെപ്പോലെ ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

​വന്നതിനേക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. പക്ഷെ, ഓരോ ചുവടുവെക്കുമ്പോഴും ഈ കാട് ഞങ്ങളെ അത്രയെളുപ്പം തിരികെ പോകാൻ അനുവദിക്കില്ലെന്ന് എന്റെ ഉള്ളിലെ ഒരു ശബ്ദം എന്നോട് പറയുന്നുണ്ടായിരുന്നു..

വന്ന വഴിയിലൂടെ തന്നെയാണ് നമ്മൾ തിരിച്ചു പോകുന്നതെന്ന് എന്താണ് ഉറപ്പ്? ചുറ്റുമുള്ള മരങ്ങൾക്കും കാട്ടുചെടികൾക്കും ഒരേ മുഖമാണ്.

​"നമ്മൾ ശരിയായ വഴിയിലൂടെ തന്നെയാണോ പോകുന്നതെന്ന് എങ്ങനെ ഉറപ്പിക്കും? തിരിച്ചു പോകുമ്പോൾ വഴിതെറ്റിയാൽ..."

പുറകിൽ

💬 Comments

View all comments