0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

പോലും ഈ കാടിന്റെ ദുരൂഹതയെ മറച്ചുപിടിക്കാൻ കഴിയുന്നില്ല.

ഞാൻ പതിയെ വിശാഖിന്റെ നേർക്ക് തിരിഞ്ഞു.

"എടാ... നിന്റെ അമ്മാവൻ പറഞ്ഞ എസ്റ്റേറ്റ് ഇത് തന്നെയല്ലേ?"

​അവൻ ആ ബോർഡിലേക്കും പിന്നെ കെട്ടിടത്തിന്റെ യാതൊരു അടയാളവുമില്ലാത്ത ആ ശൂന്യമായ കാട്ടിലേക്കും മാറിമാറി നോക്കി.

"അതെ... സിൽവർവുഡ് എന്ന് തന്നെയാ അമ്മാവൻ പറഞ്ഞത്. പക്ഷെ ഇവിടെ കെട്ടിടം പോയിട്ട് ഒരു തറക്കല്ല് പോലുമില്ലല്ലോ..."

അവന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

​അതുകേട്ടപ്പോൾ അതുവരെ പിടിച്ചുനിർത്തിയ ഭയവും സങ്കടവും കാവ്യയുടെ ശബ്ദത്തിൽ അണപൊട്ടി.

​"ഇവിടെ ഇത് എന്തൊക്കെയാ നടക്കുന്നത്?"

അവൾ ഞങ്ങളെ എല്ലാവരെയും നോക്കി ചോദിച്ചു.

"ഇന്നലെ മുതൽ വല്ലാത്ത കുറെ കാര്യങ്ങളല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. യാതൊരു കുഴപ്പവുമില്ലാതിരുന്ന വണ്ടി പെട്ടെന്ന് കേടായി... പിന്നെ ഇങ്ങോട്ട് നടക്കുമ്പോൾ ആ സുഗന്ധഗിരി എന്ന് എഴുതിയ ബോർഡ് രണ്ട് തവണ നമ്മുടെ മുന്നിൽ വന്നു... അതിനുശേഷം അത്രയും ഭീകരമായ ആ റോസ് മിന്നൽ, അതും യാതൊരു ഇടിമുഴക്കവുമില്ലാതെ! പോരാത്തതിന് ഇത്രയും വലിയൊരു കാട്ടിൽ നമ്മളല്ലാതെ ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും ഇതുവരെ കണ്ടില്ല.””

​അവൾ പറഞ്ഞ ഓരോ കാര്യങ്ങളും ഞങ്ങളുടെ ഉള്ളിലെ ഭയത്തിന്റെ ആഴം കൂട്ടുകയായിരുന്നു. ഒരുനിമിഷം എല്ലാവരും നിശബ്ദരായി.

യുക്തിയുടെ എല്ലാ അതിരുകളും ലംഘിക്കപ്പെട്ട ഏതോ ഒരു ലോകത്താണ് ഞങ്ങളിപ്പോൾ ഉള്ളതെന്ന് എല്ലാവർക്കും പൂർണ്ണമായി ബോധ്യപ്പെട്ട നിമിഷം.

​എന്റെ വലതുകൈയിൽ മുറുകെ പിടിച്ചുകൊണ്ട് ദേവു പറഞ്ഞു,

"ഇനി നമ്മൾ ഇവിടെ നിൽക്കണ്ട... നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് പോകാം."

അവളുടെ വിറയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. അവൾ ചുറ്റുമുള്ള വലിയ മരങ്ങളിലേക്ക് ഭയത്തോടെ നോക്കി.

💬 Comments

View all comments