Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പോലുമില്ല. എന്തിന്, ഒരു പഴയ കെട്ടിടം നിന്നിരുന്നതിന്റെ യാതൊരു അടയാളങ്ങളും അവിടെയില്ല.
ആ കമാനം കഴിഞ്ഞാൽ പിന്നെയും കാണുന്നത് അതികഠിനമായ, വെളിച്ചം പോലുമെത്താത്ത കൊടുംകാടാണ്. ഒരു ബോർഡ് സ്ഥാപിക്കാൻ വേണ്ടി മാത്രം ആരോ വെട്ടിത്തെളിച്ചതുപോലൊരു ചെറിയ ഇടം... അതിനപ്പുറം വലിയ മരങ്ങളും വള്ളിക്കുടിലുകളും മാത്രം!
രോഹിത് ഭ്രാന്തനെപ്പോലെ മുന്നോട്ട് ഓടി, കാട്ടുചെടികൾക്കിടയിലൂടെ നോക്കി.
"ഒന്നുമില്ലടാ! വെറും കാട്! നമ്മൾ എവിടെയാ ഈ വന്നു നിൽക്കുന്നത്?"
സന്തോഷം കൊണ്ട് വിടർന്ന എല്ലാവരുടെയും മുഖം നിമിഷനേരം കൊണ്ട് വിളറിവെളുത്തു.
"പിന്നെ... പിന്നെ എന്തിനാ ഇവിടെ ഇങ്ങനെ ഒരു ബോർഡ് വെച്ചിരിക്കുന്നത്? ഇല്ലാത്തൊരു എസ്റ്റേറ്റിലേക്ക് ആർക്കാ സ്വാഗതം?"
മാളവികയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു.
എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പകൽവെളിച്ചം പോലും ഞങ്ങളെ ചതിച്ചതുപോലെ.
ഒരു മരുഭൂമിയിൽ ദാഹിച്ചു വലഞ്ഞവന് മുന്നിൽ തോന്നുന്ന മരീചിക പോലെ, ഈ കാട് ഞങ്ങളെ വീണ്ടും വീണ്ടും പരീക്ഷിക്കുകയാണ്. അവിടെ എസ്റ്റേറ്റ് എന്നൊരു സംഭവം ഉണ്ടായിട്ടേയില്ല. ആ കമാനവും ബോർഡും ഒക്കെ എന്തിനുവേണ്ടി നിർമ്മിച്ചതാണെന്ന് ചിന്തിക്കാൻ പോലും എന്റെ യുക്തിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
ദേവു എന്റെ കൈയിലെ പിടി വിട്ടിരുന്നില്ല. പക്ഷെ അവളുടെ കൈകൾ ഇപ്പോൾ ഐസുപോലെ തണുത്തുറഞ്ഞിരുന്നു. അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ... ഇനി നമ്മൾ എന്ത് ചെയ്യും? ഉത്തരമില്ലാതെ, ചുറ്റുമുള്ള ആ ഭീകരമായ ശൂന്യതയിലേക്ക് നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.
ഇല്ലാത്ത ഒരു എസ്റ്റേറ്റിന്റെ ബോർഡിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഞങ്ങൾ. കാടിന്റെ ഭയാനകമായ ആ നിശബ്ദത ഞങ്ങളുടെ കാതുകളിൽ വലിയൊരു മുഴക്കമായി മാറുന്നത് ഞാൻ അറിഞ്ഞു. പകൽവെളിച്ചത്തിന്
💬 Comments
View all comments