0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വീണ്ടും കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നു. പെട്ടെന്നാണ് മുന്നിൽ നടന്ന കാവ്യ എന്തോ കണ്ട് വലിയ ആവേശത്തോടെ അലറിയത്.

​"ദേ... അവിടെ നോക്കിക്കേ!"

അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങൾ എല്ലാവരും നോക്കി. കുറച്ചകലെയായി, കാടുപിടിച്ചു കിടക്കുന്ന വലിയൊരു കമാനവും അതിന് മുകളിലായി പകുതി തുരുമ്പിച്ച ഒരു വലിയ ഇരുമ്പുബോർഡും! പച്ചപ്പായൽ പിടിച്ചു കിടക്കുന്ന ആ ബോർഡിലെ അക്ഷരങ്ങൾ ഞാൻ കഷ്ടപ്പെട്ട് വായിച്ചെടുത്തു.

​'സിൽവർവുഡ് എസ്റ്റേറ്റ് - സ്വാഗതം'

​ആ പേര് വായിച്ചതും എല്ലാവരുടെയും മുഖത്ത് വലിയൊരു ആശ്വാസം പടർന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കയറി വന്നതുപോലൊരു സന്തോഷം.

​"നമ്മൾ എത്തി അശ്വിൻ!"

ദേവു സന്തോഷം കൊണ്ട് എന്റെ കൈകളിൽ ഇറുകെ പിടിച്ചു. അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.

"ഇനി പേടിക്കാനൊന്നുമില്ലല്ലോ."

​"ഇല്ല ദേവൂ... നമ്മൾ എത്തി,"

ഞാനും വലിയൊരു ദീർഘനിശ്വാസം വിട്ടു.

​"അപ്പൊ ഞാൻ പറഞ്ഞത് ശരിയല്ലേ? രാത്രി വഴിമാറി നടന്നതുകൊണ്ടാണ് നമ്മൾ കാട്ടിൽ പെട്ടുപോയത്. ദാ, എസ്റ്റേറ്റ് നമ്മുടെ മുന്നിൽ നിൽക്കുന്നു,"

അഭിമാനത്തോടെ വിശാഖ് എല്ലാവരെയും നോക്കി പറഞ്ഞു.

അവൻ ബാഗ് തോളിലൊന്ന് ശരിയാക്കിയിട്ട് ആ കമാനത്തിന് അടുത്തേക്ക് വേഗത്തിൽ നടന്നു. അവന് പിന്നാലെ വലിയൊരു ആശ്വാസത്തോടെ ഞങ്ങളും.

​ആ കമാനവും കടന്ന്, വഴിയിലെ വലിയ കാട്ടുചെടികൾ വകഞ്ഞുമാറ്റി ഞങ്ങൾ മുന്നോട്ടേക്ക് കയറി. ബംഗ്ലാവിന്റെയോ മറ്റോ ഗേറ്റ് കാണാം എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷെ... അവിടെ കണ്ട കാഴ്ച ഞങ്ങളുടെ തലച്ചോറിനെ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചു കളഞ്ഞു.

​"ഇതെവിടെയാ...ഈ കുണ്ണ എസ്റ്റേറ്റ്?"

വിശാഖിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ചുറ്റും വട്ടംകറങ്ങി നോക്കി.

​അവിടെ ഒന്നുമില്ലായിരുന്നു! ഒരു കെട്ടിടം

💬 Comments

View all comments