Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തന്ന ആ ചെറിയ ധൈര്യത്തിൽ ഞങ്ങൾ വീണ്ടും ആ മൺപാതയിലൂടെ നടക്കാൻ തുടങ്ങി. എന്നാൽ, ഓരോ ചുവടുവെക്കുമ്പോഴും ആ കാട് പുതിയ നിഗൂഢതകളിലേക്ക് ഞങ്ങളെ ക്ഷണിക്കുകയാണെന്ന് അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. പച്ചിലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിൽ പോലും ആ കാടിന്റെ നിശബ്ദത ഞങ്ങളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു..
പകൽ വെളിച്ചത്തിന് വലിയൊരു കഴിവുണ്ട്, എത്ര വലിയ പേടിയെയും അത് താൽക്കാലികമായെങ്കിലും മറച്ചുപിടിക്കും. വെളിച്ചം വീണതോടെ ആ കാട്ടുപാതയിലൂടെയുള്ള ഞങ്ങളുടെ നടത്തത്തിന് ചെറിയൊരു ആവേശം കൈവന്നിരുന്നു. ഇന്നലത്തെ ഭയം മാറി, കൂട്ടുകാർക്കിടയിലെ ആ പഴയ തമാശകൾ വീണ്ടും പുറത്തുവന്നു തുടങ്ങി.
"ഇങ്ങനെ കുറച്ചുദൂരം കൂടി നടന്നാൽ, അടുത്ത ഒളിമ്പിക്സിൽ നടപ്പുമത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഞാൻ പോകും. എനിക്കിപ്പോ എന്റെ കാലുകൾ നിലത്താണോ എന്ന് പോലും സംശയമാ,"
വലിയൊരു മരവേര് ചാടിക്കടക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് രോഹിത് പറഞ്ഞു.
"നിന്റെയീ കിതപ്പും കോപ്രായവും കണ്ടാൽ വല്ല പുലി വന്നാൽ പോലും ചിരിച്ചു ചിരിച്ചു വഴിമാറിപ്പോകും,"
തൊട്ടുപിന്നാലെ നടന്ന വിശാഖ് അവനെ കളിയാക്കി.
"എന്തായാലും ഒരു കാര്യം നന്നായി,"
മാളവിക തന്റെ ഷാൾ ഒന്നുകൂടി വട്ടംചുറ്റുന്നതിനിടയിൽ പറഞ്ഞു.
"ജിമ്മിൽ പോയി കഷ്ടപ്പെടാതെ തന്നെ ഒറ്റ ദിവസം കൊണ്ട് എന്റെ ഒരു അഞ്ചു കിലോ കുറഞ്ഞുകിട്ടി. ഈ ട്രിപ്പ് പ്ലാൻ ചെയ്തവനോട് എനിക്ക് ശരിക്കും നന്ദിയുണ്ട്."
"ആ നന്ദി നീ വാക്കാൽ പറഞ്ഞാൽ പോരാ, നമ്മൾ നാട്ടിലെത്തുമ്പോൾ എനിക്ക് ബിരിയാണി വാങ്ങി തരണം,"
എന്ന് വിശാഖ് പറഞ്ഞപ്പോൾ കാടിന്റെ നിശബ്ദതയെ ഭേദിച്ച് എല്ലാവരും ഒന്നു ചിരിച്ചു.
ആ ചിരിയിൽ അവരുടെ ക്ഷീണം കുറച്ചെങ്കിലും മാറിയതുപോലെ എനിക്ക് തോന്നി.
ചിരിയും സംസാരവുമായി
💬 Comments
View all comments