0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആപ്പിളും ഓറഞ്ചും പുറത്തെടുത്തു.

എല്ലാവർക്കും അത് തുല്യമായി വീതിച്ചു നൽകി. വിശന്നു വലഞ്ഞ ആ സമയത്ത് അത് കഴിച്ചപ്പോൾ ശരീരത്തിന് ചെറിയൊരു ഉന്മേഷം കിട്ടിയതുപോലെ തോന്നി.

​ആപ്പിൾ കടിച്ചുതിന്നുന്നതിനിടയിൽ കാവ്യ ദേഷ്യത്തോടെ ചുറ്റും നോക്കി.

"ഏത് കഷ്ടകാലത്തിനാണോ എന്തോ ഈ കാട്ടിലേക്ക് തന്നെ വരാൻ തോന്നിയത്! വല്ല ഗോവയിലോ മറ്റോ പോയിരുന്നെങ്കിൽ ഇപ്പോ അടിച്ചുപൊളിച്ചു നടക്കാമായിരുന്നു. ഇതിപ്പോ ജീവൻ തിരിച്ചു കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയായി."

​"അതെ, പ്ലാൻ ചെയ്തപ്പോൾ എല്ലാവർക്കും വയനാട് മതി, കാട് മതി എന്നായിരുന്നല്ലോ,"

അവൾക്ക് പിന്തുണയുമായി മാളവികയും പറഞ്ഞു.

"ഇതിലും ഭേദം വീട്ടിൽ വെറുതെ ഇരിക്കുന്നതായിരുന്നു. ഇങ്ങനെയൊരു പട്ടിപ്പണി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല."

​അത് കേട്ടപ്പോൾ മുന്നോട്ട് നടക്കാൻ തയ്യാറെടുക്കുകയായിരുന്ന രോഹിത് തിരിഞ്ഞുനിന്നു.

"എടീ... നമ്മൾ ആരും വണ്ടി കേടാകുമെന്നോ, വഴി തെറ്റുമെന്നോ വിചാരിച്ചല്ലല്ലോ ഇറങ്ങിയത്. ഗോവയിൽ പോയാലും പ്രശ്നങ്ങൾ വരില്ല എന്ന് എന്താ ഉറപ്പ്? ഇപ്പോ നടന്നത് നടന്നു, ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?"

​"അവൻ പറഞ്ഞതാ ശരി,"

വിശാഖ് ബാഗ് തോളിലിട്ടുകൊണ്ട് പറഞ്ഞു.

"ഇന്നലെ ഇരുട്ടായതുകൊണ്ടാണ് നമുക്ക് വഴി പിടികിട്ടാഞ്ഞത്. പകൽ വെളിച്ചം ഉള്ളതുകൊണ്ട് ഇനി വലിയ കുഴപ്പമില്ല. നമ്മൾ ഇന്നലെ രാത്രി നടന്നത് ഈ കാടിന്റെ ഉള്ളിലേക്കാണോ അതോ എസ്റ്റേറ്റിലേക്കാണോ എന്ന് ഈ വെളിച്ചത്തിൽ നോക്കിയാൽ മനസ്സിലാകുമല്ലോ."

​"എന്തായാലും എല്ലാവരും വേഗത്തിൽ നടക്കാൻ നോക്ക്. നമ്മൾ വിചാരിക്കുന്നതിലും വലിയൊരു കാടാണിത്. വെളിച്ചം പോകുന്നതിന് മുൻപ് നമുക്ക് ആ എസ്റ്റേറ്റിലോ അല്ലെങ്കിൽ വല്ല റോഡിലോ എത്തിപ്പെടണം,"

ഞാൻ എല്ലാവർക്കുമായി ഒരു നിർദേശം നൽകി.

​പകൽവെളിച്ചം

💬 Comments

View all comments