0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ദേവു കണ്ണുകളടച്ചിരുന്നു. അവൾ വല്ലാതെ തളർന്നിട്ടുണ്ട്. എന്റെ ഇടതുവശത്തായി രോഹിത്തും വിശാഖും മരത്തിൽ ചാരിയിരിപ്പുണ്ട്. കാവ്യയും മാളവികയും പരസ്പരം ചേർന്ന് ഉറങ്ങാനുള്ള ശ്രമത്തിലാണ്. ആർക്കും പെട്ടെന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല, എന്നാലും ക്ഷീണം കാരണം എല്ലാവരുടെയും കണ്ണുകൾ അടഞ്ഞുതുടങ്ങി.

​ഞാൻ പതുക്കെ എന്റെ ഇടതുകൈ ഉയർത്തി. കൂരിരുട്ടിൽ എന്റെ സ്മാർട്ട് വാച്ചിന്റെ ഡയൽ മാത്രം ഒരു ചെറിയ വെളിച്ചത്തിൽ തിളങ്ങി. സമയത്തിന് താഴെ, അതിലെ തീയതി തെളിഞ്ഞുവന്നു.

​’05 മെയ് 2026’

ഈ കാടിന്റെ അസാധാരണത്വങ്ങൾക്കിടയിൽ അതൊരു ചെറിയ ആശ്വാസമായിരുന്നു. സമയം അതിന്റെ വഴിക്ക് തന്നെയാണല്ലോ എന്നോർത്ത് എപ്പോഴോ ഞാനും ആ വലിയ മരവേരുകൾക്കിടയിൽ മയങ്ങിപ്പോയി.

​മുഖത്തേക്ക് വീണ നേർത്തൊരു ചൂടാണ് എന്നെ ഉണർത്തിയത്. കണ്ണ് തുറക്കുമ്പോൾ, കാടിന്റെ മേൽക്കൂര ഭേദിച്ച് ഇലകൾക്കിടയിലൂടെ സൂര്യപ്രകാശത്തിന്റെ ചെറിയൊരു കിരണം എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഇന്നലത്തെ ആ ഭീകരമായ രാത്രി കഴിഞ്ഞിരിക്കുന്നു! പകൽവെളിച്ചം കാടിന് കുറച്ചുകൂടി ശാന്തത നൽകിയതുപോലെ തോന്നി. കോടമഞ്ഞിന്റെ കട്ടി കുറഞ്ഞിട്ടുണ്ട്.

​ഞാൻ പതുക്കെ എഴുന്നേറ്റു. എന്റെ തോളിൽ ചാരി കിടന്നുറങ്ങുകയായിരുന്ന ദേവു ഉണരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പക്ഷെ കരിയിലകൾ ഞെരിഞ്ഞമർന്ന ശബ്ദം കേട്ട് അവളും കണ്ണുകൾ തുറന്നു. തണുപ്പുകൊണ്ട് അവളുടെ ചുണ്ടുകൾ വിളറിയിരുന്നു.

​"നേരം വെളുത്തോ..."

അവൾ കണ്ണുകൾ തിരുമ്മിക്കൊണ്ട് പതുക്കെ ചോദിച്ചു.

​"ഉം... വെളുത്തു. ബാക്കിയുള്ളവരെ കൂടെ എഴുന്നേൽപ്പിക്ക്, നമുക്ക് വേഗം നടന്നു തുടങ്ങാം,"

ഞാൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.

​ഞങ്ങൾ എല്ലാവരെയും വിളിച്ചുണർത്തി. മരവിച്ച ശരീരവും വെച്ചുകൊണ്ട് ഓരോരുത്തരായി എഴുന്നേറ്റു.

ഇന്നലത്തെ ക്ഷീണവും പേടിയും എല്ലാവരുടെയും മുഖത്ത് ഇപ്പോഴുമുണ്ട്. ദേവു ബാഗിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു

💬 Comments

View all comments