Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
മുഴുവൻ ചോർത്തിക്കളഞ്ഞിരുന്നു.
"അവൾ പറയുന്നതാ ശരി. ഇനിയും നമ്മൾ ഈ ഇരുട്ടത്ത് ഇങ്ങനെ അലയുന്നത് ബുദ്ധിയല്ല,"
രോഹിത് തന്റെ ബാഗ് താഴെ വെച്ചുകൊണ്ട് പറഞ്ഞു.
"ഇന്ന് രാത്രി നമുക്ക് ഇവിടെ എവിടെയെങ്കിലും വിശ്രമിക്കാം. നന്നായിട്ടൊന്ന് നേരം വെളുത്തിട്ട്, നാളെ അതിരാവിലെ തന്നെ യാത്ര തുടരുന്നതല്ലേ നല്ലത്?”
"ഈ കൊടുംകാട്ടിൽ രാത്രി കിടന്നുറങ്ങാനോ?"
വിശാഖിന്റെ ശബ്ദത്തിൽ വലിയൊരു ഭയമുണ്ടായിരുന്നു.
"വല്ല കാട്ടുമൃഗങ്ങളും വന്നാൽ നമ്മൾ എന്ത് ചെയ്യും? ഈ ഇരുട്ടിൽ നമുക്ക് ഓടാൻ പോലും കഴിയില്ല."
"പിന്നെ നമ്മൾ എന്ത് ചെയ്യാനാ? ദാ, ഇവരെക്കൊണ്ട് ഇനി നടക്കാൻ പറ്റില്ല. നമ്മൾ നടന്നു നടന്നു ഈ കാടിന്റെ കൂടുതൽ ഉള്ളിലേക്കാണോ പോകുന്നതെന്ന് പോലും ഉറപ്പില്ല,"
ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.
"രോഹിത് പറഞ്ഞതാ ശരി. ഇവിടെ നിൽക്കുന്നതാകും ഇപ്പോൾ സുരക്ഷിതം. എല്ലാവരും ഒരുമിച്ച് ഒരിടത്ത് നിന്നാൽ മതി."
ദേവുവും അതിനോട് യോജിച്ചു.
"അശ്വിൻ പറയുന്നതാ ശരി. എനിക്കും തീരെ വയ്യ... നമുക്ക് ഇവിടെ എവിടെയെങ്കിലും ഇരിക്കാം."
വേറെ വഴിയില്ലാത്തതുകൊണ്ട് ഒടുവിൽ വിശാഖും സമ്മതിച്ചു. മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾ ചുറ്റും ഒന്ന് നോക്കി. പാതയുടെ അരികിൽ തന്നെ വലിയ വേരുകളുള്ള, പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൻമരമുണ്ടായിരുന്നു. ആ വലിയ വേരുകൾക്കിടയിലെ സുരക്ഷിതമായ ഒരു ഭാഗം ഞങ്ങൾ ഈ രാത്രി കഴിച്ചുകൂട്ടാനായി തിരഞ്ഞെടുത്തു.
കരിയിലകൾ വകഞ്ഞുമാറ്റി, ഞങ്ങൾ ആറുപേരും പരസ്പരം ചേർന്നിരുന്നു. തണുപ്പ് അരിച്ചിറങ്ങാതിരിക്കാൻ പെൺകുട്ടികൾ ഷാൾ ഒന്നുകൂടി വലിച്ചു പുതച്ചു. കാടിന്റെ ഭയാനകമായ ആ നിശബ്ദതയിൽ, ഞങ്ങളുടെ ശ്വാസോച്ഛ്വാസം മാത്രമാണ് ആകെ കേൾക്കാനുണ്ടായിരുന്നത്.
എന്റെ വലതുവശത്ത് എന്റെ തോളിലേക്ക് തലചായ്ച്ച്
💬 Comments
View all comments