Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
സമയമെടുത്തു. ആ വലിയ റോസ് വെളിച്ചം മാഞ്ഞതോടെ, കാടിന് വീണ്ടും പഴയതിലും വലിയ ഇരുട്ട് ബാധിച്ചതുപോലെ.
"നമുക്ക് എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകണം. എനിക്കെന്തോ വല്ലായ്മ തോന്നുന്നു,"
കാവ്യയുടെ ശബ്ദം കരച്ചിലിന്റെ വക്കിലായിരുന്നു.
"അതെ, വേഗത്തിൽ നടക്കാം. ഈ എസ്റ്റേറ്റ് ഇനി അധികം ദൂരമുണ്ടാകില്ല,"
എന്ന് പറഞ്ഞ് വിശാഖ് മുന്നോട്ട് നടക്കാൻ ധൃതി കൂട്ടി.
അപ്പോഴാണ് സമയത്തെക്കുറിച്ച് ഞാൻ ഓർത്തത്. എത്ര നേരമായി നമ്മൾ ഈ നടപ്പ് തുടങ്ങിയിട്ട്! ഞാൻ വാച്ചിലെ ബട്ടൺ അമർത്തി. തിളങ്ങുന്ന സ്ക്രീനിലെ സമയം കണ്ട് ഞാൻ ഞെട്ടി.
"എടാ... എട്ട് മണി കഴിഞ്ഞു!"
"എട്ട് മണിയോ?"
രോഹിത് തിരിഞ്ഞു നോക്കി.
"അപ്പൊ നമ്മൾ മണിക്കൂറുകളായി ഈ ഒരൊറ്റ വഴിയിലൂടെ നടക്കുകയാണോ?"
കോടമഞ്ഞും കാടിന്റെ വന്യതയും കാരണം നേരത്തെ തന്നെ ഇരുട്ട് വീണതുകൊണ്ട് സമയം പോയത് ആരും അറിഞ്ഞിരുന്നില്ല. ഇനിയും നിന്നാൽ ശരിയാകില്ല എന്ന് മനസ്സിലായതോടെ ഞങ്ങൾ നടത്തത്തിന്റെ വേഗത കൂട്ടി. പക്ഷെ സമയം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നതുപോലെ എനിക്ക് തോന്നി. ഓരോ കാൽവെപ്പിലും ശരീരത്തിന്റെ ഭാരം കൂടിക്കൂടി വന്നു.
എത്ര നടന്നിട്ടും വഴി അവസാനിക്കുന്നില്ല, ആ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഒരു ലക്ഷണം പോലും എങ്ങും കാണാനുമില്ല.
പെട്ടെന്ന് പുറകിൽ നിന്ന് വലിയൊരു ദീർഘനിശ്വാസത്തോടെ മാളവിക താഴെ കരിയിലകളിലേക്ക് ഇരുന്നു.
"എന്നെക്കൊണ്ട് ഇനി വയ്യ... ഒരടി പോലും മുന്നോട്ട് വെക്കാൻ എന്റെ കാലിൽ ജീവനില്ല,"
അവൾ കിതച്ചുകൊണ്ട് പറഞ്ഞു.
അവൾക്ക് പിന്നാലെ കാവ്യയും അവിടേക്ക് തന്നെ തളർന്നിരുന്നു. ശരിയാണ്, എല്ലാവരും വല്ലാതെ തളർന്നിട്ടുണ്ട്. വിശപ്പും ദാഹവും അതിനൊപ്പം പേടിയും ഞങ്ങളുടെ ഊർജ്ജം
💬 Comments
View all comments