Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
രോഹിത് ആ നിശബ്ദതയെ ഭേദിച്ചു.
"ഗയ്സ്... നമ്മൾ ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം?"
അവൻ നിരാശയോടെ ചോദിച്ചു.
"ഇതൊരു സാധാരണ കാടല്ല എന്ന് നമുക്കെല്ലാവർക്കും മനസ്സിലായല്ലോ. പക്ഷെ ഇങ്ങനെ പേടിച്ചു നിന്നാൽ എങ്ങനെയാ മുന്നോട്ട് പോവുക? വേറെ വഴിയില്ലല്ലോ നമുക്ക്... മുന്നോട്ട് തന്നെ നടക്കാം."
"രോഹിത് പറഞ്ഞതാ ശരി,"
ഞാൻ അവനെ ശരിവെച്ചുകൊണ്ട് ബാക്കിയുള്ളവരോടായി പറഞ്ഞു.
"ഇവിടെ ഇങ്ങനെ നിന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. പ്രതീക്ഷിക്കാൻ വലിയ കാര്യങ്ങളൊന്നും ഇനി ബാക്കിയില്ലെങ്കിലും, ഇവിടെ തറഞ്ഞുനിൽക്കുന്നതിലും നല്ലത് നടക്കുന്നത് തന്നെയാണ്. ജീപ്പ് കിടക്കുന്ന ആ സ്ഥലത്തേക്കെങ്കിലും നമുക്ക് എങ്ങനെയെങ്കിലും എത്തണം."
കൊടുംകാടിന്റെ വന്യതയിലൂടെ ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി. ചുറ്റുമുള്ള ഭീമാകാരന്മാരായ മരങ്ങൾ ഞങ്ങളെ വിഴുങ്ങാൻ വായ് പിളർന്നു നിൽക്കുന്നതുപോലെ.
ഓരോ കാൽവെപ്പും വല്ലാത്തൊരു ഭയത്തോടെയായിരുന്നു. കാട്ടുചെടികളും കരിയിലകളും നിറഞ്ഞ ആ മൺപാതയിലൂടെ ഞങ്ങൾ കുറെ ദൂരം പിന്നിട്ടു. സമയം കടന്നുപോകുന്നുണ്ടെങ്കിലും ഈ കാടിന്റെ ഇരുട്ടിനോ നിശബ്ദതയ്ക്കോ യാതൊരു മാറ്റവുമില്ലായിരുന്നു.
പെട്ടെന്നാണ്, എന്റെ തൊട്ടടുത്ത് നടന്നിരുന്ന ദേവു കാലുകൾ നിലത്തുറപ്പിച്ച് എന്റെ കൈയിൽ ഇറുകെ പിടിച്ചത്. അവൾ കാട്ടുപാതയുടെ ഇടതുവശത്തുള്ള ഇരുണ്ട വനത്തിലേക്ക് തുറിച്ചുനോക്കുകയായിരുന്നു.
"അശ്വിൻ... എല്ലാവരും അവിടെയൊന്ന് നോക്കിക്കേ..."
അവൾ വിറയ്ക്കുന്ന വിരലുകളോടെ കാടിന്റെ നടുവിലേക്ക് ചൂണ്ടി.
"അവിടെ... അവിടെ ഒരു വെളിച്ചം കാണുന്നില്ലേ?"
ഞങ്ങൾ എല്ലാവരും നടത്തം നിർത്തി അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി. അതെ! ഇരുണ്ട മരങ്ങൾക്കിടയിലൂടെ, കാടിന്റെ അങ്ങേയറ്റത്ത് ഒരു നേർത്ത ഇളം നീല വെളിച്ചം മിന്നിത്തിളങ്ങുന്നു! കോടമഞ്ഞിനിടയിലൂടെ ഒരു നക്ഷത്രം ഭൂമിയിലേക്ക് അടർന്നു വീണതുപോലെ, വല്ലാത്തൊരു ആകർഷണമുള്ള അസ്വാഭാവികമായ ഒരു നീല
💬 Comments
View all comments