0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വെളിച്ചം. അത് പതുക്കെ മിന്നിക്കത്തികൊണ്ടിരുന്നു.

"വാ... നമുക്ക് അവിടെ പോയി അതൊന്ന് നോക്കാം,"

രോഹിത്തിന്റെ ശബ്ദത്തിൽ പേടിയേക്കാൾ കൂടുതൽ ഇപ്പോൾ ആകാംക്ഷയായിരുന്നു.

അവൻ ആ വെളിച്ചം ലക്ഷ്യമാക്കി കാട്ടിലേക്ക് ഇറങ്ങാൻ ആഞ്ഞു.

​"വേണ്ട രോഹിത്തേ... അങ്ങോട്ടൊന്നും പോകണ്ട!"

കാവ്യ ഭയത്തോടെ അവനെ തടഞ്ഞു.

"ഇവിടെ നടക്കുന്നതൊക്കെ വല്ലാത്ത വിചിത്രമായ കാര്യങ്ങളല്ലേ... ആ വെളിച്ചം എന്താണെന്ന് പോലും നമുക്കറിയില്ല. വേണ്ടാത്ത പണിക്ക് നിൽക്കണ്ട."

​"അതെ,”

മാളവികയും കാവ്യക്കൊപ്പം ചേർന്നു.

"നമുക്ക് ഈ വഴിയിലൂടെ തന്നെ മുന്നോട്ട് പോകാം. നമ്മളേതായാലും ഇവിടുന്ന് രക്ഷപ്പെടാൻ നോക്കുകയല്ലേ, പിന്നെ എന്തിനാ വെറുതെ ആ കാടിന്റെ ഉള്ളിലേക്ക് പോകുന്നത്? എനിക്ക് വയ്യ..."

അവരുടേത് തികച്ചും സ്വാഭാവികമായ ഒരു പേടിയായിരുന്നു. എന്നാൽ ഈ കാട് മുഴുവൻ വിചിത്രമാണെങ്കിൽ, ആ വെളിച്ചത്തിൽ മാത്രം എന്തിനാണ് കൂടുതൽ ഭയക്കുന്നത് എന്ന് എനിക്ക് തോന്നി.

​"എടീ, നമ്മൾ എന്തായാലും ഈ കാട്ടിൽ പെട്ടുപോയി എന്ന് ഉറപ്പല്ലേ,"

വിശാഖ് പെൺകുട്ടികളെ നോക്കി വളരെ യുക്തിയോടെ പറഞ്ഞു.

"ഇത്രയൊക്കെ അനുഭവിച്ച സ്ഥിതിക്ക് ഇനി എന്തായാലും ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാ? അത് എന്താണെന്ന് നമുക്കൊന്ന് നോക്കാം."

​"വിശാഖ് പറയുന്നതിലും കാര്യമുണ്ട്,"

ഞാൻ പെൺകുട്ടികൾക്ക് ധൈര്യം പകരാനായി പറഞ്ഞു.

"ചിലപ്പോൾ നമുക്ക് പുറത്തു കടക്കാനുള്ള എന്തെങ്കിലും വഴിയാകും ആ വെളിച്ചം. അല്ലെങ്കിൽ തന്നെ ഈ വഴിയിലൂടെ മണിക്കൂറുകളായി നടന്നിട്ട് നമ്മൾ എവിടെയും എത്തുന്നില്ലല്ലോ. അവിടെ ചിലപ്പോൾ ആരെങ്കിലും ഉണ്ടെങ്കിലോ? എല്ലാവരും ഒരുമിച്ച് നിന്നാൽ മതി, നമുക്ക് ആ വെളിച്ചത്തിന്റെ അടുത്തേക്ക് പോകാം."

അതൊരു വലിയ റിസ്ക് ആണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എങ്കിലും വേറെ വഴിയില്ലാത്തതുകൊണ്ട്

💬 Comments

View all comments