Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
5683 ഉം ഒക്കെ? പോരാത്തതിന് കൃത്യമായ സമയവും തീയതിയും! ഇതൊരിക്കലും മനുഷ്യർ ചെയ്തതല്ല... ഇത് വേറെ എന്തോ ആണ്."
രോഹിത് പറഞ്ഞതായിരുന്നു ശരി. മനുഷ്യന്റെ ചരിത്രത്തിനും അതീതമായ എന്തോ ഒരു രഹസ്യം ആ ഗുഹയിലുണ്ടെന്ന് ഞങ്ങൾക്കപ്പോഴേക്കും മനസ്സിലായിരുന്നു. ആ അക്കങ്ങളെ പുറകിലാക്കി ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു.ഗുഹയുടെ അവസാന ഭാഗത്തേക്ക് എത്തുന്തോറും ആ നീല വെളിച്ചത്തിന് ശക്തി കൂടിക്കൂടി വന്നു.
ഒടുവിൽ ഞങ്ങൾ ആ കാഴ്ചയ്ക്ക് മുന്നിലെത്തി. വായുവിൽ യാതൊരു താങ്ങുമില്ലാതെ ഉയർന്നുനിൽക്കുന്ന, തിളങ്ങുന്ന വലിയൊരു നീല പ്രകാശഗോളം! അതൊരു തീഗോളമാണോ അതോ മിന്നൽ പിണരുകൾ ചുരുണ്ടുകൂടിയതാണോ എന്ന് വ്യക്തമായിരുന്നില്ല. അതിൽ നിന്നും പ്രസരിക്കുന്ന നീല വെളിച്ചത്തിൽ ഞങ്ങളുടെ എല്ലാവരുടെയും മുഖം വിളറിവെളുത്തിരുന്നു.
"ഡാ അശ്വിനേ... ഇതെന്ത് തേങ്ങയാടാ?"
രോഹിത് കണ്ണെടുക്കാതെ ആ ഗോളത്തിലേക്ക് തന്നെ നോക്കി പേടിയോടെ ചോദിച്ചു.
"എനിക്കെങ്ങനെ അറിയാനാടാ... ഞാനും ഇതൊക്കെ ആദ്യമായിട്ട് കാണുകയല്ലേ,"
എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.
ആ പ്രകാശഗോളം കണ്ടുനിൽക്കാൻ കഴിയാതെ പെൺകുട്ടികൾ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ആ ഗോളം വല്ലാതെ വികസിക്കാൻ തുടങ്ങിയത്. അത്ഭുതത്തോടെ നോക്കിനിൽക്കെ, ചെവികൾ തുളച്ചുകയറുന്ന അതിഭീകരമായ ഒരു ശബ്ദത്തോടെ വായുവിൽ നിന്നിരുന്ന ആ പ്രകാശഗോളം പൊട്ടിത്തെറിച്ചു!
ഗുഹയെ മുഴുവൻ വിഴുങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന നീല വെളിച്ചം ഞങ്ങളെ വന്ന് പൊതിഞ്ഞു.
വെളിച്ചത്തിന്റെ ആ വലിയ ആഘാതത്തിൽ എന്റെ കൂട്ടുകാർ തലയിൽ കൈവെച്ച് നിലവിളിച്ചുകൊണ്ട് താഴേക്ക് വീഴുന്നത് ഒരു നിമിഷം ഞാൻ കണ്ടു. അവർക്ക് പിന്നാലെ എന്റെ തലച്ചോറിലും ഇരുട്ടു കയറാൻ തുടങ്ങി. ശരീരം തളർന്ന് ഞാനും ആ കരിങ്കൽ തറയിലേക്ക് ഊർന്നുവീണു.
ബോധം മറയുന്നതിന്റെ
💬 Comments
View all comments