0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അവന് നേരെ നീട്ടി.

​വിശാഖ് അത് വാങ്ങി ഓൺ ചെയ്തു.

ടോർച്ചിന്റെ കൂർത്ത വെളിച്ചം ഗുഹയുടെ ഇരുട്ടിനെ കീറിമുറിച്ചു. ആ വെളിച്ചത്തിൽ ഗുഹയുടെ വ്യാപ്തി കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതൊരു ചെറിയ ഗുഹയായിരുന്നില്ല; പാറകൾ നിറഞ്ഞ, നീളമേറിയ വലിയൊരു തുരങ്കമായിരുന്നു അത്. അതിന്റെ ഏറ്റവും അവസാനത്തെ അറയിൽ നിന്നാണ് ആ നീല വെളിച്ചം അരിച്ചിറങ്ങുന്നത്.

​വിശാഖ് ടോർച്ചിന്റെ വെളിച്ചം ഗുഹയുടെ വശങ്ങളിലുള്ള വലിയ പാറകളിലേക്ക് അടിച്ചു. ആ വെളിച്ചം പാറകളിൽ തട്ടി പ്രതിഫലിച്ചപ്പോഴാണ് എന്റെ കണ്ണുകൾ ആ കാഴ്ച ശ്രദ്ധിച്ചത്.

​"ഗയ്സ്... ദാ അവിടെയൊന്ന് നോക്കിക്കേ!"

ഞാൻ അത്ഭുതത്തോടെ വിരൽചൂണ്ടി.

ടോർച്ചിന്റെ വെളിച്ചം പതിഞ്ഞ ആ കരിങ്കൽ ഭിത്തികളിൽ മുഴുവൻ എന്തൊക്കെയോ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. അക്ഷരങ്ങളല്ല, അക്കങ്ങളാണ്! കുറച്ചുദൂരം മാറിമാറി കൊത്തിവെച്ചിരിക്കുന്ന വർഷങ്ങളും സമയവും! 1990, 1885, 1756... എന്നിങ്ങനെ കഴിഞ്ഞുപോയ പഴയ വർഷങ്ങൾ. എന്നാൽ എന്റെ ശ്വാസം നിലച്ചുപോയത് അതിനു താഴെ കൊത്തിവെച്ച അക്കങ്ങൾ കണ്ടപ്പോഴാണ്. 2309, 2177, 5683... ഭാവിയിലെ വർഷങ്ങൾ! അതിനൊപ്പം സമയവും മാസവും ദിവസവും ആ കരിങ്കല്ലിൽ ആഴത്തിൽ കൊത്തിവെച്ചിരിക്കുന്നു.

​"ഇതൊക്കെ എന്താ അശ്വിൻ?"

യാതൊന്നും മനസ്സിലാകാതെ കാവ്യ എന്നോട് ചോദിച്ചു.

​ആർക്കും അതിനൊരു ഉത്തരമുണ്ടായിരുന്നില്ല. യുക്തിക്ക് നിരക്കാത്ത ആ അക്കങ്ങൾ നോക്കി ഞങ്ങൾ നിശബ്ദരായി നിന്നു.

​"ചിലപ്പോൾ... പണ്ട് ഈ കാട്ടിൽ ഉണ്ടായിരുന്ന ആദിവാസികൾ വല്ലതും കൊത്തിവെച്ചതായിരിക്കുമോ?"

ദേവു സംശയത്തോടെ ചോദിച്ചു.

​"മണ്ടത്തരം പറയാതെ ദേവൂ,"

രോഹിത് ഉടനെ അവളെ തിരുത്തി.

"ആദിവാസികൾക്ക് എങ്ങനെയാ ഭാവിയിലെ വർഷങ്ങൾ മുൻകൂട്ടി എഴുതി വെക്കാൻ പറ്റുക? അതും 2309 ഉം

💬 Comments

View all comments