0%

Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കുറച്ചുദൂരം മാത്രം... ആ വെളിച്ചം എന്താണെന്ന് മാത്രം നോക്കിയിട്ട് നമുക്ക് വേഗം തിരിച്ചു വരാം. ചിലപ്പോൾ നമ്മളെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും ഒരു വഴി ഇതിനകത്ത് ഉണ്ടെങ്കിലോ? ആ നീല വെളിച്ചം എന്താണെന്ന് പോലും അറിയാതെ ഇവിടുന്ന് പോയിട്ട് എന്താ കാര്യം?"

​രോഹിത്തിന്റെ ആ ചോദ്യത്തിന് മുൻപിൽ പെൺകുട്ടികൾക്കൊന്നും പറയാനുണ്ടായിരുന്നില്ല.

പുറകിലെ അവസാനിക്കാത്ത കാടിനേക്കാൾ, മുന്നിലുള്ള ആ വെളിച്ചം അവരിലും ഒരു ചെറിയ പ്രതീക്ഷ നൽകിയിട്ടുണ്ടാകണം. പരസ്പരം നോക്കി ഒരു ദീർഘനിശ്വാസത്തോടെ അവർ ഒടുവിൽ സമ്മതം മൂളി.

​ഞങ്ങൾ ആറുപേരും പരസ്പരം കൈകൾ ചേർത്തുപിടിച്ചു. കാടിന്റെ ഇരുട്ടിൽ നിന്ന്, നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ ഗുഹയുടെ ഉള്ളറകളിലേക്ക് പതുക്കെ കാലടുത്തുവെച്ചു. അകത്തേക്ക് പോകുന്തോറും ആ ഇളം നീല വെളിച്ചത്തിന് തിളക്കം കൂടിക്കൂടി വരികയായിരുന്നു. ഒപ്പം, വല്ലാത്തൊരു തണുപ്പും ഗുഹയുടെ ചുവരുകളിൽ നിന്ന് ഞങ്ങളെ പൊതിയാൻ തുടങ്ങി.

ഗുഹയുടെ ഉള്ളറകളിലേക്ക് കടക്കുംതോറും പ്രകാശത്തിന്റെ നേർത്ത തരികൾ പോലും ഇല്ലാതായി. മുന്നിലുള്ള നീല വെളിച്ചമല്ലാതെ മറ്റൊന്നും കാണാൻ കഴിയാത്ത അവസ്ഥ. ഭീമാകാരമായ ആ ഗുഹയുടെ ഇരുട്ട് ഞങ്ങളെ പൂർണ്ണമായും വിഴുങ്ങാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ഗുഹാഭിത്തികളിൽ തട്ടി ഒരു വല്ലാത്ത മൂളലോടെ പുറത്തേക്ക് പോകുന്നുണ്ട്.

​"ആരുടെയെങ്കിലും ബാഗിൽ ടോർച്ച് വല്ലതുമുണ്ടോ? സ്വന്തം കൈ പോലും കാണാൻ പറ്റുന്നില്ല,"

നടപ്പിന്റെ വേഗത കുറച്ചുകൊണ്ട് വിശാഖ് ചോദിച്ചു.

​"നിൽക്ക്, ഞാൻ നോക്കട്ടെ,"

എന്ന് പറഞ്ഞ് ദേവുവും,

"ഞാനും നോക്കാം,"

എന്ന് പറഞ്ഞ് മാളവികയും തങ്ങളുടെ ബാഗുകളിൽ പരതാൻ തുടങ്ങി.

​"ഇത് മതിയോ?"

ഇരുട്ടിൽ തപ്പിത്തടഞ്ഞ് ബാഗിൽ നിന്നും ഒരു ചെറിയ ഹാൻഡ് ടോർച്ച് പുറത്തെടുത്ത് ദേവു

💬 Comments

View all comments