Chapter Title : കാലഭ്രംശം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഒഴുകിവരുന്നത്. കോടമഞ്ഞും ആ നീല വെളിച്ചവും കൂടിച്ചേർന്ന് ആ ഗുഹാമുഖത്ത് വല്ലാത്തൊരു മായാജാലം തീർത്തിരുന്നു. സിരകളിൽ മരവിപ്പുണ്ടാക്കുന്ന ഒരു അമാനുഷിക ഭംഗി ആ കാഴ്ചയ്ക്കുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ ഗുഹയുടെ മുന്നിൽ തറഞ്ഞുനിന്നു. അകത്തേക്ക് കയറാൻ ആർക്കും ധൈര്യം വന്നില്ല.
"ഡാ... ഇതിനകത്ത് നിന്ന ആ വെളിച്ചം പുറത്തേക്ക് വരുന്നത് “
ആ ഗുഹയുടെ ഇരുണ്ട ഉള്ളറകളിലേക്ക് കണ്ണുംനട്ട് വിശാഖ് പറഞ്ഞു.
അവന്റെ മുഖത്തും ആ നീല വെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു.
"എന്തായാലും നമ്മൾ ഈ ഗുഹയുടെ വാതിൽക്കൽ വരെ വന്നില്ലേ, ഇതിനകത്ത് എന്താണെന്ന് നമുക്കൊന്ന് കേറി നോക്കാം,"
ഞാൻ എന്റെ ക്യാമറ ബാഗ് തോളിലൊന്ന് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
അതുകേട്ടതും മാളവികയും കാവ്യയും ഒരേപോലെ എതിർത്തു.
"വേണ്ട അശ്വിൻ..."
മാളവികയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
"നമ്മൾ ഈ കാട്ടിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി നോക്കിയല്ലേ ഇങ്ങോട്ട് വന്നത്? ഇതിപ്പോ വെറുതെ ആ ഗുഹക്കകത്ത് കയറി അതിൽ നമ്മൾ പെട്ടുപോയാലോ? ഇതിനകത്ത് എന്തൊക്കെയുണ്ടെന്ന് ആർക്കറിയാം!"
"അതെ, മാളവിക പറയുന്നതാ ശരി,"
കാവ്യയും അതിനെ പിന്തുണച്ചു.
"ഈ കാട് മുഴുവൻ വിചിത്രമായ കാര്യങ്ങളല്ലേ നടക്കുന്നത്. നമ്മൾ ഇല്ലാത്ത എസ്റ്റേറ്റ് അന്വേഷിച്ചു പോയത് പോരാഞ്ഞിട്ടാണോ ഇനി ഈ ഗുഹക്കകത്തേക്ക് കയറുന്നത്? നമുക്ക് വേഗം തിരിച്ചു പോകാം."
അവർ പറഞ്ഞതിൽ വലിയൊരു ശരിയുണ്ടായിരുന്നു.
അപകടങ്ങളിലേക്ക് സ്വയം നടന്നുകയറുന്നതുപോലെയാണ് എനിക്കും തോന്നിയത്. പക്ഷെ തിരിച്ചു നടന്നാൽ നമ്മൾ എവിടെയെങ്കിലും എത്തുമെന്നതിന് എന്ത് ഉറപ്പാണുള്ളത്?
രോഹിത് പതുക്കെ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു.
"മാളൂ... നമ്മൾ ഈ കാട്ടിൽ കുടുങ്ങിയെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ. നമ്മൾ അകത്തേക്ക് അധികം ദൂരമൊന്നും പോകുന്നില്ല.
💬 Comments
View all comments