Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
മറച്ചുവെച്ച ആ രഹസ്യമാണ് അമ്മ ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നത്!
"നീ ചോദിക്കാൻ വന്നത് എന്താണെന്ന് എനിക്ക് അപ്പൊഴേ മനസ്സിലായിരുന്നുടാ..."
അമ്മ വീണ്ടും പറഞ്ഞു തുടങ്ങി.
"പിന്നെ ഞാൻ അതങ്ങോട്ട് എടുത്ത് ചോദിക്കാതിരുന്നതാ."
അമ്മയുടെ ശബ്ദം കൂടുതൽ ആഴമുള്ളതായി മാറി. ആ വലിയ കണ്ണുകൾ എന്നിലേക്ക് തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു.
"നീ എന്റെ ആ പഴയ കാമുകൻ അശ്വിനുണ്ടായ മകനാണോ എന്നല്ലേ നിനക്കറിയേണ്ടിയിരുന്നത്?"
അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ ഉള്ളിലിരുപ്പ് അമ്മ അത്രത്തോളം കൃത്യമായി വായിച്ചെടുത്തിരുന്നോ? എന്റെ മുഖത്ത് വല്ലാത്തൊരു വിളർച്ച പടർന്നു.
"അമ്മേ... അത്... ഞാൻ..."
തൊണ്ടയിൽ കുരുങ്ങിയ വാക്കുകൾ പുറത്തേക്ക് വരാതെ ഞാൻ വിക്കി.
ഒരു കള്ളനെപ്പോലെ ഞാൻ അമ്മയുടെ മുഖത്തുനിന്നും കണ്ണുകൾ വെട്ടിച്ചുമാറ്റി.
"നീ ഒന്നും പറയണ്ട..."
അമ്മ എന്റെ കൈകളിൽ പതുക്കെ പിടിച്ചു.
"നിന്റെ സ്ഥാനത്തു ആരായാലും ഈ കഥകളൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായിട്ടും തോന്നുന്ന കാര്യമേ നിനക്കും തോന്നിയുള്ളൂ. അതിന് ഞാൻ നിന്നെ ഒരിക്കലും കുറ്റപ്പെടുത്തില്ല."
അമ്മ ഒന്ന് ദീർഘമായി ശ്വാസമെടുത്ത് നിർത്തി.
എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.
"എന്നാൽ നീ ചോദിക്കാതെ ചോദിച്ച ആ ചോദ്യത്തിന് ഞാൻ ഒരു മറുപടി പറയാം. നീ സംശയിച്ചതുപോലെ അതൊരു സത്യം തന്നെയാണ്..."
എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോകുന്നതുപോലെ തോന്നി. ഞാൻ ശരിക്കും ആ അശ്വിന്റെ മകനാണോ? എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഞാൻ തുറിച്ച കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കി.
പക്ഷെ എന്റെ ചിന്തകളെ പൂർണ്ണമായും അട്ടിമറിച്ചുകൊണ്ട് അമ്മ പറഞ്ഞു തീർത്തു.
"പക്ഷെ... അത് നീയല്ല.
💬 Comments
View all comments