Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഓറഞ്ച് നിറത്തിലുള്ള ഐഫോൺ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി. വേഗം ഫോൺ ഓൺ ചെയ്ത്, ആപ്പിളിന്റെ ലോഗോ തെളിഞ്ഞുവരുന്നത് വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ നോക്കിനിന്നു. അമ്മയും എന്റെ ആ സന്തോഷം കണ്ട് ചിരിച്ചുകൊണ്ട് അരികിലുണ്ടായിരുന്നു.
സെറ്റപ്പ് ചെയ്ത് ക്യാമറ ഓൺ ചെയ്തപാടെ ഞാൻ നേരെ ഫോൺ അമ്മയുടെ മുഖത്തേക്ക് തിരിച്ചു.
"എന്റെ പുതിയ ഫോണിലെ ആദ്യത്തെ ഫോട്ടോ... ദേ ഈ ലക്ഷ്മിക്കുട്ടിയുടേതാകണം!"
എന്ന് പറഞ്ഞ് ഞാൻ സ്ക്രീനിൽ ഫോക്കസ് ചെയ്തു.
"അയ്യേ... മാറ്റിവെക്കെടാ അത്!"
അമ്മ വേഗം സാരിത്തുമ്പ് കൊണ്ട് മുഖം പാതി മറച്ചു.
"ഈ ഷീണിച്ചുള്ള എന്റെ കോലമാണോ നിനക്ക് ആദ്യം തന്നെ എടുക്കാൻ കിട്ടിയത്? വേണ്ടാ... ഞാൻ പോയി ഒന്ന് മുഖം കഴുകി വരാം, എന്നിട്ട് എടുത്താൽ മതി..."
"വേണ്ടമ്മേ... ഈ കോലത്തിൽ ഇപ്പൊ നിൽക്കുന്ന ഈ ചിരിയുണ്ടല്ലോ, ഇതാണ് അതിന്റെയൊരു ഒറിജിനാലിറ്റി! അമ്മ ആ കൈയൊന്ന് മാറ്റിയേ..."
ഞാൻ വിട്ടില്ല.
സാരിത്തുമ്പ് കൊണ്ട് മുഖം മറച്ച്, നാണത്തോടെ ചിരിച്ചുനിൽക്കുന്ന അമ്മയുടെ ആ മനോഹരമായ ചിത്രം ഞാൻ ആ പുതിയ ഫോണിൽ പകർത്തി. ആ ഫോട്ടോ സ്ക്രീനിൽ തെളിഞ്ഞപ്പോൾ എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു.
“ഞാൻ ഒന്ന് കുളിച്ചിട്ട് വരാം കേട്ടോ..”
എന്റെ കവിളിൽ പതുക്കെ ഒന്ന് തലോടിയിട്ട്, ചുണ്ടിൽ മായാത്തൊരു പുഞ്ചിരിയോടെ അമ്മ തന്റെ ബാഗുമെടുത്ത് പതുക്കെ മുകളിലേക്ക് കയറിപ്പോയി. അമ്മ പോയ വഴിയിലേക്ക് നോക്കി, പുതിയ ഫോണും കയ്യിൽ പിടിച്ച് ഞാൻ വല്ലാത്തൊരു സന്തോഷത്തോടെ അങ്ങനെ നിന്നുപോയി.
രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് കിടക്കാൻ നേരം എന്റെ മുറിയിലെ ലൈറ്റ് അണച്ചപ്പോഴും, ആ പുതിയ സ്ക്രീനിലെ വെളിച്ചത്തിൽ
💬 Comments
View all comments