Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഞാൻ അമ്മയുടെ ആ ഫോട്ടോ തന്നെ നോക്കിക്കിടക്കുകയായിരുന്നു. സാരിത്തുമ്പ് മുഖത്തോട് ചേർത്ത്, നാണത്തോടെ ചിരിച്ചുനിൽക്കുന്ന എന്റെ ലക്ഷ്മിക്കുട്ടി! ആ ഫോട്ടോയിലേക്ക് നോക്കുന്തോറും എന്റെ ഉള്ളിലെവിടെയോ വല്ലാത്തൊരു കുളിര് പടരുന്നതുപോലെ എനിക്ക് തോന്നി. ആ ചിരിയുടെ ഭംഗി ആസ്വദിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.
പിറ്റേന്ന് രാവിലെ ഉണരുമ്പോൾ ആകാശം നല്ലപോലെ കറുത്തിരുണ്ടിട്ടുണ്ടായിരുന്നു. മഴ പെയ്യാൻ വെമ്പി നിൽക്കുന്ന പ്രഭാതം.
കുളിച്ചൊരുങ്ങി ഞാൻ താഴേക്ക് ചെല്ലുമ്പോൾ സമയം ഒൻപതര കഴിഞ്ഞിരുന്നു. ഡൈനിങ് ടേബിളിൽ പ്രഭാതഭക്ഷണം വിളമ്പിവെക്കുന്ന തിരക്കിലായിരുന്നു അമ്മ. എന്റെ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കിയ അമ്മ ചോദിച്ചു.
"ആഹ്... നീ ഇറങ്ങിയോ?"
"പിന്നല്ലാതെ... സമയം ദേ ഒൻപതരയായില്ലേ,"
എന്ന് പറഞ്ഞുകൊണ്ട് ഞാൻ കസേര വലിച്ചിട്ടിരുന്ന് കഴിക്കാൻ തുടങ്ങി.
"പത്തുമണിക്ക് അവൾ എത്തുമെന്നാ പറഞ്ഞത്. പിന്നെ നമ്മുടെ ഇന്ത്യൻ റെയിൽവേ ആയതുകൊണ്ട് എന്തായാലും ലേറ്റ് ആകും, അതുറപ്പല്ലേ."
ഞാൻ അത് പറഞ്ഞപ്പോൾ അമ്മ ഒന്ന് ചിരിച്ചു. വിശപ്പുണ്ടായിരുന്നതുകൊണ്ട് ഞാൻ വേഗം ഭക്ഷണം കഴിച്ചുതീർത്തു. കൈ കഴുകി വന്ന്, ടീപ്പോയിലിരുന്ന ബൈക്കിന്റെ താക്കോലുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങാൻ തുനിഞ്ഞു.
അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിക്കുന്നത്. പതിവില്ലാതെ അമ്മ ബാങ്കിൽ പോകാനുള്ള യാതൊരു ഒരുക്കങ്ങളുമില്ലാതെ നിൽക്കുകയാണ്.
"അല്ല... അമ്മ ഇന്നെന്താ ബാങ്കിൽ പോകുന്നില്ലേ?"
തിരിഞ്ഞുനിന്ന് വല്ലാത്തൊരു സംശയത്തോടെ ഞാൻ ചോദിച്ചു.
"ഇല്ലെടാ... അവൾ ഇന്ന് ഇങ്ങോട്ട് വരുവല്ലേ, അതുകൊണ്ട് ഞാൻ ലീവെടുത്തു. നീയിവിടെ നിന്ന് സമയം കളയാതെ വേഗം പോയി ആ കാന്താരിയെ വിളിച്ചുകൊണ്ട് വാ."
വളരെ വാത്സല്യത്തോടെ അമ്മ പറഞ്ഞു.
ചേച്ചിയെ എപ്പോഴും വീട്ടിൽ 'കാന്താരി' എന്നാണ് വിളിക്കാറുള്ളത്. ആ വിളി
💬 Comments
View all comments