0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കേട്ടപ്പോൾ എന്റെ ചുണ്ടിലും അറിയാതെ ഒരു ചിരി വിടർന്നു.

അവൾ വരുന്നതിന്റെ സന്തോഷം ആ മുഖത്ത് തിളങ്ങുന്നുണ്ടായിരുന്നു.

​അമ്മയോട് യാത്ര പറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഗേറ്റ് കടക്കുമ്പോൾ രാവിലത്തെ ഇളം വെയിൽ വീണുതുടങ്ങിയിരുന്നു. നഗരത്തിലെ തിരക്കിലൂടെ എന്റെ വണ്ടി മുന്നോട്ട് കുതിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി വണ്ടി പോകുമ്പോഴും, അവൾ കൊണ്ടുവരുന്ന ആ വലിയ വാർത്ത എന്തായിരിക്കും എന്ന ചിന്ത എന്റെ ഉള്ളിൽ കിടന്ന് കറങ്ങുന്നുണ്ടായിരുന്നു.

​തമ്പാനൂരിലെ വാഹനങ്ങളുടെയും ആളുകളുടെയും തിരക്കിലേക്ക് വണ്ടി കയറുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. സ്റ്റേഷന്റെ പേ ആൻഡ് പാർക്കിൽ ബൈക്ക് ഒതുക്കിവെച്ചിട്ട് ഞാൻ വേഗം സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു. എങ്ങോട്ടൊക്കെയോ തിരക്കിട്ട് പായുന്ന യാത്രക്കാരും, ട്രെയിനുകളുടെ സമയക്രമം പറയുന്ന അനൗൺസ്‌മെന്റുകളും അവിടെ വല്ലാത്തൊരു ബഹളം സൃഷ്ടിച്ചിരുന്നു. വലിയ വലിയ ബാഗുകളും തൂക്കി നടക്കുന്ന ആളുകൾക്കിടയിലൂടെ ഞാൻ പ്ലാറ്റ്‌ഫോമിലേക്ക് നടന്നു.

​കൂട്ടത്തിൽ എന്റെ ചേച്ചിയെ തിരയുന്നതിനിടയിൽ ഞാൻ പോക്കറ്റിൽ നിന്നും എന്റെ ഫോണെടുത്ത് അവളെ വിളിച്ചു.

​ഫോണിൽ മുഴുവൻ റിങ്ങും പോകുന്നുണ്ട്... പക്ഷെ അവൾ അറ്റൻഡ് ചെയ്യുന്നില്ല. ഈ തിരക്കിലിനി ഫോൺ അടിക്കുന്നത് കേൾക്കാത്തതാണോ എന്ന് കരുതി ഞാൻ വീണ്ടും ഒന്നുകൂടി വിളിച്ചുനോക്കി. അപ്പോഴും റിംഗ് പോകുന്നതല്ലാതെ കാൾ എടുക്കുന്നില്ല. എന്റെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത തോന്നിത്തുടങ്ങി. എവിടെയായിരിക്കും ആ കാന്താരി? വണ്ടി എത്തിയോ അതോ ഇനി വരാനിരിക്കുന്നതേയുള്ളോ?.

സ്റ്റേഷനിലെ ആ വലിയ തിരക്കിലൂടെ എന്റെ കണ്ണുകൾ പരതുമ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്നും വലതു തോളിൽ ഒരു കൈ വന്ന് പതിച്ചത്. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.

💬 Comments

View all comments