Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
മുഖം അല്പം പുറകിലേക്ക് തിരിച്ച് ഞാൻ മറുപടി പറഞ്ഞു.
"എനിക്ക് അഡ്മിഷൻ കിട്ടി. ഞാൻ ആഗ്രഹിച്ചതുപോലെ മാർ ഇവാനിയോസിൽ തന്നെ കിട്ടി."
അതുകേട്ടതും ആ ക്ഷീണത്തിനിടയിലും അവളുടെ ശബ്ദത്തിൽ വലിയൊരു സന്തോഷം നിറഞ്ഞു. എന്റെ തോളിലൂടെ വലതുകൈയിട്ട്, ഒന്നുകൂടി എന്നിലേക്ക് ചേർന്നിരുന്നുകൊണ്ട് അവൾ ഉറക്കെ പറഞ്ഞു.
"ആഹാ! നീ വിചാരിച്ച ആ കോളേജിൽ തന്നെ കിട്ടിയല്ലോടാ... ഇനി അങ്ങോട്ട് നിനക്ക് കാമ്പസ്സിൽ പൊളിക്കാമല്ലേ!"
അവളുടെ ആ വാക്കുകളിലെ ആവേശവും, പുറകിലൂടെ എന്നെ വരിഞ്ഞുമുറുകിയ ആ പഞ്ഞികുടത്തിന്റെ സ്പർശനവും എന്റെ സിരകളിൽ ചെറിയൊരു കുളിര് പടർത്തി.
എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ വളരെ പ്രായോഗികമായ ഒരു മറുപടി ഞാൻ അവൾക്ക് നൽകി.
"എന്ത് പൊളിക്കാൻ? വെറുതെ അടിച്ചുപൊളിക്കാൻ പോകുന്നതൊന്നുമല്ലല്ലോ. അവിടെനിന്ന് നല്ല രീതിയിൽ പഠിച്ചിറങ്ങിയിട്ട് വേണം വല്ല ജോലിക്കും കയറാൻ. അല്ലാതെന്ത് പൊളിക്കാൻ!"
"ഓഹോ... വല്യ ആളായിപ്പോയല്ലോ അവൻ!"
എന്ന് പറഞ്ഞ് അവൾ എന്റെ മുതുകിൽ പതുക്കെ ഒന്നടിച്ചു. ആ ചെറിയ കുസൃതികൾക്കിടയിലും അവൾക്ക് പറയാനുള്ള ആ വലിയ കാര്യം എന്താണെന്ന ചിന്ത എന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങിയിരുന്നു.
തിരുവനന്തപുരത്തെ ട്രാഫിക്കിലൂടെ വണ്ടി മുന്നോട്ട് കുതിക്കുമ്പോഴും, അവളും പിന്നീട് അധികമൊന്നും സംസാരിച്ചില്ല. അവൾ മനസ്സിലൊളിപ്പിച്ച ആ രഹസ്യത്തിന്റെ ഭാരം എന്റെ ബൈക്കിന്റെ പുറകിലിരുന്ന് എന്നെയും വല്ലാതെ ശ്വാസംമുട്ടിക്കുന്നുണ്ടായിരുന്നു.
ഏകദേശം ഇരുപത് മിനിറ്റത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ വീടിന്റെ ഗേറ്റിന് മുന്നിലെത്തി. ഗേറ്റ് കടന്ന് മുറ്റത്ത് വണ്ടി നിർത്തുമ്പോൾ, ഉമ്മറത്ത് വല്ലാത്തൊരു ആകാംക്ഷയോടെയും അതിലേറെ പേടിയോടെയും ഞങ്ങളെത്തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഞാൻ കണ്ടു.
മുറ്റത്ത് ബൈക്ക് ഒതുക്കിവെച്ചിട്ട്, അവളുടെ വലിയ ട്രാവൽ
💬 Comments
View all comments