0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ബാഗും തൂക്കി ഞാൻ ഉമ്മറത്തേക്ക് കയറി. പടി കടന്നതും, അതുവരെ വല്ലാത്തൊരു വീർപ്പുമുട്ടലോടെ കാത്തുനിന്നിരുന്ന അമ്മ വേഗം ഓടിവന്ന് അവളെ ഇറുകെ കെട്ടിപ്പിടിച്ചു. മാസങ്ങൾക്ക് ശേഷമുള്ള വരവല്ലേ, ഒരുപാട് നാളുകൾക്ക് ശേഷം മകളെ കണ്ട സന്തോഷത്തിൽ അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.

​കുറച്ചുനേരം നെഞ്ചോട് ചേർത്തുനിർത്തിയ ശേഷം, അവളെ പതുക്കെ മാറ്റിനിർത്തി അമ്മ ആ മുഖത്തേക്ക് സൂക്ഷിച്ചൊന്ന് നോക്കി. പിന്നെ പതിവ് കുറ്റപ്പെടുത്തലുകൾ തുടങ്ങി.

​"എന്തൊരു കോലമാടി നിന്റേത്? ഹോസ്റ്റലിൽ പോയേപ്പിന്നെ നീ ഒന്നും കഴിക്കാറില്ലേ? ആകെ മെലിഞ്ഞൊട്ടി വല്ലാത്തൊരു ക്ഷീണവും."

​അമ്മയുടെ ആ ആവലാതി കേട്ടപ്പോൾ അവൾക്കൊന്ന് ചിരിവന്നു.

"അമ്മേ, ഞാനൊന്ന് ഈ ഉമ്മറപ്പടി കടന്ന് അകത്തേക്ക് കയറിക്കോട്ടെ. വന്ന പാടെ തുടങ്ങി?”

എന്ന് ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ അമ്മയുടെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് നടന്നു. ഭാരമുള്ള ആ ബാഗുമായി ഞാൻ അവർക്ക് പുറകെ ഹാളിലേക്ക് കയറി. ബാഗ് ഞാൻ സോഫയുടെ സൈഡിലേക്ക് ഇറക്കിവെച്ചു.

​സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ, അമ്മയുടെ മുഖത്തെ ഭാവം പെട്ടെന്ന് മാറുന്നത് ഞാൻ ശ്രദ്ധിച്ചു. സന്തോഷത്തിനിടയിലും, ആ ഫോൺകോൾ ഉണ്ടാക്കിയ ഭയം ആ കണ്ണുകളിൽ വ്യക്തമായിരുന്നു. താൻ ഭയപ്പെടുന്ന ആ വലിയ രഹസ്യമാണോ അവൾ പറയാൻ പോകുന്നത് എന്ന ചിന്ത അമ്മയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

​വളരെ പണിപ്പെട്ട് മുഖത്തൊരു സ്വാഭാവികത വരുത്തിക്കൊണ്ട് അമ്മ ചോദിച്ചു.

"അല്ല...ഫോൺ വിളിച്ചപ്പോ വല്ലാത്തൊരു വെപ്രാളമായിരുന്നല്ലോ നിനക്ക്. പെട്ടെന്ന് എന്തോ പ്രശ്നമുണ്ടെന്നൊക്കെ പറഞ്ഞിട്ട്... ശരിക്കും എന്തുപറ്റി?"

ചോദിക്കുമ്പോൾ അമ്മയുടെ ശബ്ദത്തിൽ നേരിയൊരു വിറയലുണ്ടായിരുന്നു.

​അതുകേട്ടതും അവൾ വലിയൊരു പൊട്ടിച്ചിരിയോടെ അമ്മയെ ഒന്നുകൂടി ചേർത്തുപിടിച്ച് ആ കവിളിൽ അമർത്തി ഒരു

💬 Comments

View all comments