Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഉമ്മ കൊടുത്തു. വളരെ സ്വാഭാവികമായി അവൾ പറഞ്ഞു.
"അയ്യേ, എന്റെ അമ്മേ... ഞാൻ ഫോണിൽ ചുമ്മാ പറഞ്ഞതല്ലേ! അടുത്തയാഴ്ച എന്റെ എക്സാം തുടങ്ങുവാ. പിന്നെ എന്തായാലും കുറച്ചു ദിവസത്തേക്ക്ഇങ്ങോട്ട് തിരിഞ്ഞുനോക്കാൻ പറ്റില്ലല്ലോ. ഇപ്പോ കുറച്ചുദിവസം സ്റ്റഡി ലീവ് കിട്ടിയപ്പോ, എന്റെ അമ്മയെ ഒന്ന് കണ്ടിട്ട് പോകാമെന്ന് വെച്ചു. അല്ലാതെ എനിക്കെന്ത് പ്രശ്നം വരാനാ!"
അവളുടെ ആ പറച്ചിലിൽ യാതൊരു പതർച്ചയുമില്ലായിരുന്നു. അത് കേട്ടതും അമ്മയുടെ മുഖത്ത് അതുവരെ തളംകെട്ടി നിന്നിരുന്ന ഭയം മുഴുവൻ ഒറ്റയടിക്ക് ഇല്ലാതായി. ഈ കുടുംബത്തെ തകർക്കുന്ന യാതൊരു പ്രശ്നവുമല്ല മകൾ കൊണ്ടുവന്നതെന്ന അറിവ് നൽകിയ സമാധാനം അമ്മയുടെ വലിയൊരു നെടുവീർപ്പിൽ വ്യക്തമായിരുന്നു. വല്ലാത്തൊരു ആശ്വാസത്തോടെ അമ്മ അവളോട് ചേർന്നിരുന്നു.
എന്നിട്ട് അവളുടെ കൈയിൽ ചെറുതായി ഒന്ന് തല്ലിയിട്ട് പറഞ്ഞു.
“ഹോ മനുഷ്യനെ തീതിറ്റിക്കാൻ ഇറങ്ങിയാക്കുന്നു അവൾ.”
പക്ഷെ, റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നോട് പറഞ്ഞത് വെച്ച് നോക്കുമ്പോൾ, അമ്മയെ സമാധാനിപ്പിക്കാൻ അവൾ മനപ്പൂർവ്വം വളരെ വിദഗ്ദ്ധമായി കള്ളം പറയുകയാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവളുടെ ആ നാടകത്തിന് ഞാനും ചെറിയൊരു പിന്തുണ കൊടുത്തു.
"ഓഹോ... അപ്പൊ പരീക്ഷപ്പേടി കാരണം വണ്ടി കയറിയതാണല്ലേ? ഞാൻ വിചാരിച്ചു വല്ല തേപ്പും കിട്ടി ഇവിടെ വന്ന് കിടന്നു കരയാൻ വന്നതാണെന്ന്!"
ഞാൻ ഒരു കള്ളച്ചിരിയോടെ അവളെ കളിയാക്കി.
അതുകേട്ടതും അവൾക്ക് ചെറിയ ദേഷ്യം വന്നു.
"പോടാ അവിടുന്ന്... നിന്നെപ്പോലെ വെറുതെ വായുംനോക്കി കറങ്ങിനടക്കലല്ല എന്റെ പണി."
അവൾ ഗൗരവം നടിച്ച് എന്നോട് കയർത്തു.
ഞങ്ങളുടെ ഈ പതിവ് അടിപിടി കണ്ട് അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
"നീ പോയി
💬 Comments
View all comments