Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ഒന്ന് കുളിച്ച് ഫ്രഷ് ആക്... ഞാൻ കഴിക്കാൻ എടുത്തു വെക്കാം,"
എന്ന് അമ്മ വിളിച്ചുപറയുന്നുണ്ടായിരുന്നു.
അമ്മയുടെ രൂപം അടുക്കളയിലേക്ക് മറഞ്ഞതും, അതുവരെ ചിരിച്ചുകൊണ്ടിരുന്ന അവളുടെ മുഖത്തെ ഭാവം ഒറ്റനിമിഷം കൊണ്ട് മാറി.എന്നെ ഒന്ന് നോക്കിയതിന് ശേഷം, അവൾ പതിയെ എഴുന്നേറ്റ് ബാഗും എടുത്ത് ഫ്രഷ് ആകാനായി അവളുടെ മുറിയിലേക്ക് പോയി.
ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു. അമ്മ അവിടെ ഞങ്ങൾക്ക് കഴിക്കാനുള്ളത് ഒരുക്കുന്ന തിരക്കിലായിരുന്നു. അടുക്കളയിൽ കയറിയപ്പോൾ തന്നെ നല്ലൊരു മണം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. നോക്കുമ്പോൾ ദേ ഇരിക്കുന്നു പാത്രത്തിൽ ആവി പറക്കുന്ന ചൂട് ചിക്കൻ കറി!
അത് കണ്ടതും ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.
"ആഹാ... അവൾ വന്നപ്പോൾ വീട്ടിൽ ചിക്കൻ ഒക്കെ ഉണ്ടല്ലോ! ഞാൻ ഇത്രയും കാലം ഇവിടെ നിന്നിട്ട് ചിക്കൻ പോയിട്ട് അതിന്റെ ഒരു പൂട പോലും കാണാറില്ലല്ലോ..."
ഞാൻ ചെറിയൊരു പരിഭവത്തോടെ അമ്മയോട് പറഞ്ഞു.
എന്റെ ആ ഡയലോഗ് കേട്ടതും പ്ലേറ്റെടുക്കാൻ നിന്ന അമ്മ തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു
.
"എടാ കുറുമ്പാ... അവൾ എത്രയോ മാസങ്ങൾ കഴിഞ്ഞിട്ട് വരുന്നതല്ലേ? ഹോസ്റ്റലിൽ കിടന്ന് ആകെ മെലിഞ്ഞൊട്ടിയാ വന്നേക്കുന്നെ. അപ്പൊ അവൾക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ഉണ്ടാക്കണ്ടേ,"
എന്ന് പറഞ്ഞ് അമ്മ വളരെ വാത്സല്യത്തോടെ എന്റെ കവിളിൽ പതുക്കെ ഒന്ന് തൊട്ടു.
അമ്മ പറഞ്ഞതിൽ കാര്യമുണ്ടല്ലോ എന്ന് തോന്നി ഞാനും അതിന് ചിരിച്ചുകൊണ്ട് തലയാട്ടി.
അങ്ങനെ ഭക്ഷണം ഒക്കെ റെഡിയാക്കി ഞങ്ങൾ ഹാളിലെ ഡൈനിങ് ടേബിളിലേക്ക് വന്നു. നോക്കുമ്പോൾ അവൾ അവിടെ നേരത്തെ തന്നെ വന്ന് കസേര പിടിച്ച് ഇരിപ്പുണ്ട്.
💬 Comments
View all comments