Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കുളിച്ചൊക്കെ വന്നപ്പോൾ അവളുടെ മുഖത്തെ ആ യാത്രാക്ഷീണം കുറച്ചൊന്ന് മാറിയിരുന്നു.
അമ്മ ഞങ്ങൾ രണ്ടുപേർക്കും സ്നേഹത്തോടെ ഭക്ഷണം വിളമ്പി തന്നു. എന്നിട്ട് അമ്മയും കഴിക്കാനായി ഞങ്ങൾക്കൊപ്പം ഇരുന്നു. കഴിക്കുന്നതിനിടയിൽ അമ്മ അവളെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
"നീ ഇനി എന്നാ തിരിച്ച് പോകുന്നെ?"
"ഞാൻ ഒരു രണ്ടു ദിവസം കഴിഞ്ഞിട്ട് പോകും അമ്മേ... അവിടെ ചെന്നിട്ട് വേണം കുറച്ചധികം റെക്കോർഡ് വർക്കുകൾ ഒക്കെ ഉണ്ട്, അതൊന്ന് കംപ്ലീറ്റ് ചെയ്യാൻ,"
പ്ലേറ്റിലെ ഭക്ഷണത്തിൽ നോട്ടം നട്ട് അവൾ പറഞ്ഞു.
"രണ്ടു ദിവസത്തേക്കോ?"
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
"അതിനായിരുന്നോ നീ ഇത്രയും കഷ്ടപ്പെട്ട് വണ്ടി കേറി വന്നത്?"
എന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി എന്നെ നോക്കി.
"അതുകൊണ്ടല്ലേടാ ഞാൻ പറഞ്ഞത്, ആകെ കിട്ടിയ ഈ രണ്ടു ദിവസത്തെ അവധിക്കെങ്കിലും ഇങ്ങോട്ടൊന്ന് വരാമെന്ന് വെച്ചു. എക്സാം കഴിഞ്ഞാൽ പിന്നെ കുറെ നാൾ കഴിഞ്ഞല്ലേ വരാൻ പറ്റൂ..."
അവൾ വളരെ സ്വാഭാവികമായി പറഞ്ഞു നിർത്തി.
"അവൾ ആ രണ്ടു ദിവസത്തേക്കെങ്കിലും വന്നല്ലോ, അതുതന്നെ വലിയ കാര്യം. നീ വെറുതെ കുറ്റം പറയാൻ നിൽക്കാതെ വായടച്ച് കഴിക്കാൻ നോക്കെടാ...ചെറുക്കാ"
എന്ന് പറഞ്ഞ് അമ്മ അവൾക്ക് കുറച്ചുകൂടി കറി വിളമ്പിക്കൊടുത്തു.
ഡൈനിങ് ടേബിളിൽ അവർ രണ്ടുപേരും വളരെ സന്തോഷത്തിലായിരുന്നു. അമ്മയുടെ മനസ്സിലെ പേടി പൂർണ്ണമായും മാറിയതിന്റെ സമാധാനം ആ മുഖത്തുണ്ടായിരുന്നു. എങ്കിലും, ആ ചിരികൾക്കും സംസാരങ്ങൾക്കുമിടയിലും എന്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു. വെറും രണ്ടു ദിവസത്തേക്ക് മാത്രം നിൽക്കാൻ അവൾ ഇത്രയും തിടുക്കപ്പെട്ട് വരണമെങ്കിൽ, അവൾ ഒളിച്ചുവെക്കുന്ന ആ കാര്യം എത്രത്തോളം വലുതായിരിക്കുമെന്ന് ഞാൻ ഉള്ളിലിരുന്ന്
💬 Comments
View all comments