0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നീ എന്തോ വലിയ കാര്യം പറയാൻ വന്നതല്ലേ. എന്നിട്ടിപ്പോ നീ ഈ കാണിക്കുന്നതൊക്കെ എന്താ? നീ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലല്ലോ! എന്താ നിന്റെ ഉദ്ദേശം?"

​എന്റെ ആ ശബ്ദം കേട്ടപ്പോൾ അവൾക്കൊന്ന് ചിരി വന്നു. എന്റെ ദേഷ്യത്തെ വളരെ നിസ്സാരമായി തള്ളിക്കളഞ്ഞുകൊണ്ട് അവൾ വീണ്ടും എന്റെ അടുത്തേക്ക് ചേർന്നിരുന്നു.

​"എടാ... നീ ചുമ്മാ തമാശ കളിക്കല്ലേ,"

അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.

"നീ തന്നെ ഇങ്ങനെയൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒന്നും അറിയാത്തപോലെ അഭിനയിക്കുവാണോ? നിന്റെ ഈ കള്ളത്തരം എന്റെയടുത്തു വേണ്ട മോനെ."

അവളുടെ ഓരോ വാക്കുകളും കേൾക്കുന്തോറും എന്റെ ഉള്ളിലെ ചോദ്യചിഹ്നം വലുതായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ എന്ത് പറഞ്ഞു? എപ്പോഴാണ് ഞാൻ പറഞ്ഞത്? യാതൊരു യുക്തിയുമില്ലാത്ത ഏതോ ഒരു നാടകത്തിൽ ഞാൻ അകപ്പെട്ടതുപോലെ എനിക്ക് തോന്നി.

​"എടി... നീയെന്താ ഈ കാണിക്കുന്നേ? ഞാൻ എന്ത് വലിയ കാര്യം പറഞ്ഞെന്നാ നീ ഈ പറയുന്നേ? എനിക്കിതിന്റെ തലയും വാലും മനസ്സിലാകുന്നില്ല!"

ഞാൻ വല്ലാത്തൊരു വെപ്രാളത്തോടെ പുറകോട്ട് മാറിനിന്ന് ചോദിച്ചു.

​എന്റെ ദേഷ്യവും അമ്പരപ്പും കണ്ട് അവൾ കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റ് എന്റെ തൊട്ടുമുന്നിൽ വന്നു നിന്നു. ഞാൻ എന്തോ വലിയ കള്ളത്തരം പറയുകയാണെന്ന ഭാവമായിരുന്നു അവൾക്ക്. അവളുടെ കണ്ണുകളിൽ ഇപ്പോൾ നേരിയൊരു ദേഷ്യവും അതിലേറെ സങ്കടവും കലർന്നിരുന്നു.

​"അശ്വിൻ, അന്ന് എന്റെ കയ്യും പിടിച്ച് നീ കരഞ്ഞു പറഞ്ഞതൊക്കെ ഞാൻ മറക്കണമെന്നാണോ നീ പറയുന്നത്?"

അവൾ വളരെ വികാരാധീനയായി ചോദിച്ചു.

​"ഞാനോ? ഞാൻ എന്ത് പറഞ്ഞു കരഞ്ഞെന്നാ എടി നീ ഈ പറയുന്നേ? എനിക്ക് ശരിക്കും

💬 Comments

View all comments