0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

വട്ടാകുന്നുണ്ട്!"

ഞാൻ തലയ്ക്ക് രണ്ടു കൈയും കൊടുത്തുപോയി.

​"വട്ടാകുന്നോ?"

അവൾക്ക് പെട്ടെന്ന് ദേഷ്യം വന്നു.

"രണ്ടു മാസം മുൻപേ നീ എന്റെ ഹോസ്റ്റലിൽ വന്നിട്ടല്ലേടാ ഇതൊക്കെ പറഞ്ഞത്? അന്ന് എന്നെ ചേർത്തുപിടിച്ചുകൊണ്ട് നീ എന്താ പറഞ്ഞത്? 'അശ്വതീ, എനിക്കറിയാം നീ രാജശേഖരന്റെ മകളല്ലെന്ന്. നമ്മൾ തമ്മിൽ ഒരു അനിയനും ചേച്ചിയും തമ്മിലുള്ള യാതൊരു രക്തബന്ധവുമില്ലെന്ന്.' അന്ന് നിനക്ക് മുഖത്ത് നല്ല താടിയൊക്കെയുണ്ടായിരുന്നല്ലോ... ഇപ്പോ അതെല്ലാം വടിച്ചു കളഞ്ഞോ. ശരിക്കും ആ താടിയുള്ളപ്പോൾ നിന്നെ കാണാൻ നല്ല രസമായിരുന്നു... അന്ന് ആ താടിയിഴകളിൽ തലോടി എന്റെ കണ്ണുകളിലേക്ക് നോക്കി നീ തന്നെയല്ലേടാ പറഞ്ഞത് നിനക്ക് എന്നെ ജീവനാണെന്ന്? എന്നെ പിരിയാൻ പറ്റില്ലെന്ന്?"

അതുകേട്ടതും എന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയതുപോലെ എനിക്ക് തോന്നി! എന്റെ ചുറ്റുമുള്ള മുറിയും കട്ടിലുമൊക്കെ വട്ടം കറങ്ങുന്നതുപോലെ. രണ്ടു മാസം മുൻപോ? അവളുടെ ഹോസ്റ്റലിലോ? ഞാൻ ഇതുവരെ അവിടെ പോയിട്ടുപോലുമില്ല! പോരാത്തതിന് താടിയോ? എനിക്ക് അങ്ങനെ വലിയ താടിയൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല!.

​"എടി ഭ്രാന്തി! നീ സ്വപ്നം വല്ലതും കണ്ടോ? ഞാൻ എന്നാടി നിന്റെ ഹോസ്റ്റലിൽ വന്നത്? എന്നാടി നിന്നോട് ഇതൊക്കെ പറഞ്ഞത്?"

ഞാൻ വല്ലാത്തൊരു വെപ്രാളത്തോടെ ചോദിച്ചു.

​"സ്വപ്നമോ?"

അവളുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു.

"നീ എന്റെ ഹോസ്റ്റലിൽ വന്ന് എന്റെ തോളിൽ തലവെച്ച് കരഞ്ഞത് ഞാൻ സ്വപ്നം കണ്ടതാണെന്നാണോ നീ പറയുന്നേ? 'നമ്മൾക്ക് ഒരുമിച്ച് ജീവിക്കണം, അമ്മയെ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കോളാം, നീ എന്റെ കൂടെ നിന്നാൽ മാത്രം മതി' എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ നീ എന്താടാ ഇങ്ങനെ മാറുന്നേ? ഇതൊക്കെ

💬 Comments

View all comments