0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കേട്ടിട്ട് കുറേ ദിവസമായി ഉറങ്ങിയിട്ട് പോലുമില്ല ഞാൻ. ഒടുവിൽ എല്ലാം ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തി ഞാൻ സമ്മതം പറയാൻ വന്നപ്പോ... നീ..."

അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി.

അവൾ മുഖം പൊത്തിക്കരയാൻ തുടങ്ങി.

​എന്റെ തലച്ചോറ് ശൂന്യമായിരിക്കുകയായിരുന്നു. അവൾ ഈ പറയുന്ന കാര്യങ്ങൾ... ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞുപോലും! എപ്പോൾ? എങ്ങനെ? ഈ സത്യങ്ങളെല്ലാം ഇന്നലെ രാത്രിയല്ലേ ഞാൻ അമ്മയുടെ വായിൽ നിന്നും കേട്ടറിയുന്നത് തന്നെ! അതിനുമുൻപേ ഞാൻ എങ്ങനെ അവളോട് ഇതൊക്കെ പറയും?

അത് മാത്രമല്ല ഇതൊക്കെ ഇവൾ എങ്ങനെ അറിഞ്ഞു അമ്മ എന്നോട് മാത്രമല്ലേ പറഞ്ഞിട്ടുള്ളു.

​ഞാൻ വല്ലാതെ തളർന്ന് കട്ടിലിലേക്ക് തന്നെ ഇരുന്നുപോയി. അവൾ പറയുന്നതിൽ യാതൊരു കളവുമില്ലെന്ന് ആ കണ്ണുനീർ എന്നോട് പറയുന്നുണ്ടായിരുന്നു. അവൾക്ക് എന്നോട് കള്ളം പറയേണ്ട യാതൊരു കാര്യവുമില്ല. പക്ഷെ എന്റെ ഓർമ്മയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല! എന്റെ ജീവിതത്തിൽ ഒരിടത്തും ഇല്ലാത്ത ഒരു ഓർമ്മയെക്കുറിച്ച് അവൾ ഇത്ര തീവ്രമായി പറയുമ്പോൾ ഞാൻ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്?.

​"അശ്വതീ... നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമായിട്ടും എനിക്കൊന്നും മനസ്സിലാകുന്നില്ല. നീ ഈ പറയുന്നതൊന്നും ഞാൻ..."

​എന്റെ വാക്കുകൾ മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല. അവൾ പെട്ടെന്ന് മുഖത്തെ കണ്ണുനീർ തുടച്ചുമാറ്റി.

​"മതി അശ്വിൻ! നീ ഇനി ഒന്നും പറയണ്ട."

അവളുടെ ശബ്ദത്തിൽ കടുത്ത നിരാശയുണ്ടായിരുന്നു.

"എനിക്ക് മനസ്സിലായി... പറഞ്ഞതൊക്കെ ഓർത്ത് നീ ഇപ്പോ പേടിക്കുകയാ. അമ്മയെയും വീട്ടുകാരെയും ഓർത്ത് നിനക്കിപ്പോ കുറ്റബോധം തോന്നുന്നുണ്ടാകും. അതാകും പറഞ്ഞതൊക്കെ നീ ഇങ്ങനെ നിഷേധിക്കുന്നത്. പക്ഷെ, ഒരു കാര്യവുമില്ലാതെ എന്നെ ഇങ്ങനെയൊരു മോഹത്തിൽ കൊണ്ടുവന്ന്

💬 Comments

View all comments