Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നിർത്തിയിട്ട്... ഇപ്പോ നീ..."
കൂടുതൽ നിൽക്കാതെ അവൾ വേഗം തിരിഞ്ഞ് നടന്ന് വാതിൽ തുറന്നു. ഒരു നിമിഷം വാതിൽക്കൽ നിന്ന് പുറകിലേക്ക് നോക്കി, എന്നിട്ട് വേഗത്തിൽ പടികളിറങ്ങി താഴേക്ക് പോയി.
മുറിയിലെ ആ അടച്ചിട്ട ജനാലയിലേക്ക് നോക്കി തറഞ്ഞുനിൽക്കുന്ന എന്റെ ഓർമ്മകളുടെ അവസാനത്തിൽ, പെട്ടെന്ന് വീണ്ടും ഒരു വലിയ ഇരമ്പൽ കേട്ടു. എന്റെ തലച്ചോറിലൂടെ പാഞ്ഞുപോയ ആ മൂന്നു വർഷം പഴയ ഓർമ്മകളുടെ ഫ്ലാഷ്ബാക്കുകൾക്ക് മീതെ വീണ്ടും ആ ഗുഹയിലെ കണ്ണഞ്ചിപ്പിക്കുന്ന നീലവെളിച്ചം പടർന്നു കയറുകയായിരുന്നു.
പതുക്കെ... വളരെ പതുക്കെ ആ നീലവെളിച്ചം ഒരു മങ്ങിയ വെള്ള വെളിച്ചത്തിലേക്ക് വഴിമാറി. മൂക്കിലേക്ക് രൂക്ഷമായ മരുന്നിന്റെയും ഡെറ്റോളിന്റെയും ഗന്ധം അടിച്ചുകയറി. കാതുകളിൽ 'ബീപ്പ്... ബീപ്പ്...' എന്നൊരു ശബ്ദം കൃത്യമായ ഇടവേളകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. വല്ലാത്തൊരു ഭാരത്തോടെ, ഞാൻ വളരെ കഷ്ടപ്പെട്ട് എന്റെ കണ്ണുകൾ വലിച്ചുതുറന്നു.
കാഴ്ചകൾ ആദ്യം വല്ലാതെ മങ്ങിയിരിക്കുകയായിരുന്നു. കണ്ണിനു മുകളിൽ പ്രകാശിച്ചു നിൽക്കുന്ന ട്യൂബ് ലൈറ്റിലേക്ക് നോക്കി ഒന്നുകൂടി കണ്ണുകൾ ചിമ്മിത്തുറന്നപ്പോൾ ആ ചുറ്റുപാട് എനിക്ക് വ്യക്തമായിത്തുടങ്ങി. ഗുഹയിലെ ആ ഇരുണ്ട കരിങ്കൽ ഭിത്തികളായിരുന്നില്ല എനിക്ക് ചുറ്റും. വെള്ളനിറത്തിലുള്ള മേൽക്കൂരയും ചുവരുകളും... എന്റെ വലതുകൈയിലായി ഒരു ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ഞാൻ കിടക്കുന്നത് ഒരു ഹോസ്പിറ്റൽ കിടക്കയിലാണെന്ന് പൂർണ്ണമായും ബോധംവന്ന നിമിഷം ഞാൻ ഞെട്ടിയുണർന്നു.
എന്റെ ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഞാൻ വെപ്രാളത്തോടെ തല തിരിച്ച് ചുറ്റും നോക്കി. എന്റെ കൂട്ടുകാർ എവിടെ? ദേവു, വിശാഖ്, മാളവിക, കാവ്യ, രോഹിത്... അവരൊന്നും അവിടെ ഉണ്ടായിരുന്നില്ല!
എന്താണ് സംഭവിച്ചത്? എന്റെ അവസാനത്തെ ഓർമ്മ ആ ഗുഹയാണ്. ആ ഗുഹയുടെ അവസാനത്തെ
💬 Comments
View all comments