Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അറയിൽ, വായുവിൽ തങ്ങിനിന്നിരുന്ന ആ വലിയ നീല പ്രകാശഗോളം... അത് അതിഭീകരമായ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും, ഗുഹയെ വിഴുങ്ങിയ ആ വലിയ പ്രകാശത്തിൽ ഞങ്ങളെല്ലാവരും ബോധംകെട്ടു താഴേക്ക് വീണതും മാത്രമാണ് എന്റെ ഓർമ്മയിലുള്ളത്. പിന്നെ ഞാൻ എങ്ങനെ ഈ ഹോസ്പിറ്റലിൽ എത്തി? അവരെല്ലാവരും എവിടെപ്പോയി? എന്റെ തല പെരുക്കാൻ തുടങ്ങി.
പെട്ടെന്നാണ് മുറിയിലുണ്ടായിരുന്ന ഒരു നഴ്സ് ഞാൻ കണ്ണ് തുറന്നത് ശ്രദ്ധിച്ചത്.
"ആ... പേഷ്യന്റിന് ബോധം വന്നു,"
എന്ന് പറഞ്ഞുകൊണ്ട് അവർ വേഗത്തിൽ മുറിക്ക് പുറത്തേക്ക് നടന്നു.
കുറച്ചു നിമിഷങ്ങൾക്കുള്ളിൽ സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് ഒരു ഡോക്ടർ അവിടേക്ക് നടന്നെത്തി. അദ്ദേഹം എന്റെ അരികിലേക്ക് വന്ന്, ചെറിയൊരു ടോർച്ച് അടിച്ച് എന്റെ കണ്ണുകൾ പരിശോധിച്ചു. എന്നിട്ട് എന്റെ കൈത്തണ്ടയിൽ പിടിച്ച് പൾസ് നോക്കി.
"ഞാൻ... ഞാൻ ഇതെവിടെയാ?"
തൊണ്ടയിലെ വരൾച്ച കാരണം വളരെ കഷ്ടപ്പെട്ടാണ് എനിക്കത്രയും ചോദിക്കാൻ കഴിഞ്ഞത്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല.
ഡോക്ടർ വളരെ ശാന്തനായി പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി.
"കണ്ണ് തുറന്നല്ലേ... താൻ എം.ജി റോഡിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. അതുവഴി വന്ന ആരോ കണ്ടിട്ട് ഇങ്ങോട്ട് ഹോസ്പിറ്റലിൽ എത്തിച്ചതാ. ഇപ്പോ എങ്ങനെയുണ്ട്?"
അതുകേട്ടതും എന്റെ ഹൃദയമിടിപ്പ് നിന്നുപോയതുപോലെ എനിക്ക് തോന്നി. എം.ജി റോഡിലോ? ഞാൻ വയനാട് സുഗന്ധഗിരിയിലെ ആ കൊടുംകാട്ടിലായിരുന്നല്ലോ! അവിടെ നിന്നും എങ്ങനെ ഒരു നഗരത്തിലെ എം.ജി റോഡിൽ ഞാൻ എത്തി? എന്റെ കൂടെയുണ്ടായിരുന്ന ബാക്കി അഞ്ചുപേർ എവിടെ?
എന്റെ മുഖത്തെ ആ വലിയ അമ്പരപ്പും വെപ്രാളവും കണ്ടിട്ടാകണം, ഡോക്ടർ എന്റെ തോളിൽ പതുക്കെ ഒന്ന് തൊട്ടു.
"ശരി... എന്താ തൻ്റെ
💬 Comments
View all comments