Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
ആ കൊടുംകാട്ടിലെ തണുപ്പിന്റെ അംശം പോലും ഇപ്പോഴും അതിൽ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി.
എന്റെ തലച്ചോറിനുള്ളിൽ ചോദ്യങ്ങൾ ഒരു വലിയ കൊടുങ്കാറ്റായി മാറുകയായിരുന്നു. എന്റെ കൂട്ടുകാർ എവിടെപ്പോയി? അവരിപ്പോഴും ആ സുഗന്ധഗിരിയിലെ കൊടുംകാട്ടിൽ തന്നെയാണോ? ഭാവിയിലെയും ഭൂതകാലത്തിലെയും വർഷങ്ങൾ കൊത്തിവെച്ച ആ വലിയ കരിങ്കൽ ഗുഹയുടെ ഇരുട്ടിൽ അവർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണോ?
അതെങ്ങനെ ശരിയാകും? ആ ഗുഹയുടെ അവസാനത്തെ അറയിൽ വെച്ച് ആ ഭീമാകാരമായ നീല പ്രകാശഗോളം പൊട്ടിത്തെറിച്ചപ്പോൾ ഞങ്ങളെല്ലാവരും ഒരുമിച്ചല്ലേ ബോധംകെട്ട് താഴേക്ക് വീണത്? പിന്നെ ഞാൻ മാത്രം എങ്ങനെ ഇവിടെയെത്തി? അതും യാതൊരു ബന്ധവുമില്ലാത്ത ഈ നഗരത്തിലെ എം.ജി റോഡിൽ!
എന്നെ ഇവിടെ കൊണ്ടുവന്നാക്കിയ ആൾ ആരായിരിക്കും? എന്റെ ചുറ്റും നിൽക്കുന്ന ഹോസ്പിറ്റൽ ജീവനക്കാരുടെ മുഖത്തേക്ക് ഞാൻ നിസ്സഹായനായി നോക്കി.
അവർക്കൊക്കെ ഞാൻ വെറുമൊരു രോഗി മാത്രമാണ്. പക്ഷെ ഞാൻ കടന്നുവന്നത് യുക്തിക്ക് യാതൊരു സ്ഥാനവുമില്ലാത്ത വലിയൊരു നരകത്തിൽ നിന്നുമാണെന്ന് അവർക്കറിയില്ലല്ലോ.
ചിന്തിക്കുംതോറും എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. വട്ടംചുറ്റിച്ച ആ കാട്ടുപാത, ഇല്ലാത്ത ആ എസ്റ്റേറ്റ് ബോർഡ്, ആ ശബ്ദമില്ലാത്ത മിന്നൽ... എല്ലാം എന്റെ കൺമുന്നിലൂടെ വീണ്ടും മിന്നിമറഞ്ഞു. കാലത്തിന്റെ ഏതോ വലിയൊരു ചുഴിയിൽ ഞാൻ പൂർണ്ണമായും അകപ്പെട്ടിരിക്കുന്നു എന്ന് മാത്രം എനിക്ക് മനസ്സിലായി. പക്ഷെ, ബാക്കിയൊന്നും എന്റെ യുക്തിക്ക് പിടികിട്ടുന്നുണ്ടായിരുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വലിയൊരു ഭാരവും പേറി, ആ ഹോസ്പിറ്റൽ കിടക്കയിൽ ശൂന്യതയിലേക്ക് നോക്കി ഞാൻ തറഞ്ഞിരുന്നുപോയി.
( തുടരും…)
__________________________________________
കഥ പോകുന്ന രീതി നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടോ. ഇതില് എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടോ..? താഴെ രണ്ട്
💬 Comments
View all comments