Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നിറഞ്ഞുനിന്നു.
"പിന്നെ... എനിക്ക് അവനുവേണ്ടി കാത്തിരിക്കാൻ സമയം തീരെ ഇല്ലായിരുന്നു അശ്വിൻ,"
അമ്മയുടെ ശബ്ദം കൂടുതൽ പതിഞ്ഞു.
"എന്റെ ഈ കാര്യം വീട്ടിൽ എല്ലാവരും അറിഞ്ഞു. അന്ന് അച്ഛൻ എന്നെ ഒരുപാട് തല്ലി. അടികൊണ്ട് തളർന്ന എന്നെ, അവസാനം നിന്റെ അച്ഛന്റെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. പാവം... അയാൾക്ക് ഇതിനെപ്പറ്റി ഒന്നും തന്നെ അറിയില്ലായിരുന്നു. പലവട്ടം ഞാൻ ആലോചിച്ചതാ അയാളോട് എല്ലാം തുറന്നു പറയണമെന്ന്, എന്നാൽ എനിക്കതിന് കഴിഞ്ഞില്ല. കല്യാണം കഴിഞ്ഞിട്ടും... എന്തിന്, അശ്വതി ജനിച്ചതിന് ശേഷവും ഞാൻ ഒരുപാട് വർഷം അവനുവേണ്ടി കാത്തിരുന്നു. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം."
അമ്മ ഒന്ന് നിർത്തി. എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വരുത്തി.
"അങ്ങനെ പിന്നെ... ഈ സത്യങ്ങളൊക്കെ എന്നെന്നേക്കുമായി ഉള്ളിലൊളിപ്പിച്ച്, എന്റെ മനസ്സും ശരീരവും ഞാൻ നിന്റെ അച്ഛന് കൈമാറി. അതിൽ എനിക്കൊരു ആൺകുട്ടി ജനിച്ചു. ദേ... ഇപ്പോൾ എന്റെ മുന്നിലിരിക്കുന്ന ഈ കുറുമ്പൻ!"
എന്ന് പറഞ്ഞ് അമ്മ എന്റെ മൂക്കിൽ പതുക്കെ ഒന്ന് പിടിച്ചു വലിച്ചു.
"പക്ഷെ, നീ വളർന്നു തുടങ്ങിയപ്പോൾ ഞാൻ ശരിക്കും ഷോക്കായി. കാരണം, അവന്റെ അതേ മുഖം തന്നെ നിനക്കും! ഞാൻ എപ്പോഴും അവനെക്കുറിച്ച് തന്നെ ആലോചിക്കുന്നതുകൊണ്ടാകാം എനിക്കങ്ങനെ തോന്നുന്നതെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ നിനക്ക് പ്രായം കൂടുംതോറും... അവനെ അങ്ങനെ തന്നെ പകർത്തി വെച്ചിരിക്കുവാ നീ."
അത്രയും പറഞ്ഞിട്ട് അമ്മ ഒരു ചെറിയ കള്ളച്ചിരിയോടെ എന്നെ നോക്കി.
ആ വാക്കുകൾ എന്റെ സിരകളിൽ വല്ലാത്തൊരു ലഹരിയാണ് നിറച്ചത്. ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്നവന്റെ അതേ
💬 Comments
View all comments