0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

കടയുടെ മരച്ചുവരിൽ തൂക്കിയിട്ടിരുന്ന ഒരു പഴയ കലണ്ടറിലേക്ക് പോയത്. അതിൽ കറുപ്പും ചുവപ്പും മഷിയിലായി അച്ചടിച്ച ആ വലിയ അക്കങ്ങൾ…

1999 മാർച്ച് 3

എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. നെഞ്ചിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയതുപോലെ എനിക്ക് തോന്നി. 1999! ആ നീലവെളിച്ചം എന്നെ വലിച്ചെറിഞ്ഞത് ഇരുപത്തതിനാല് വർഷങ്ങൾക്ക് മുൻപുള്ള മറ്റൊരു കാലഘട്ടത്തിലേക്കാണ്! തൊണ്ണൂറുകളുടെ അവസാനത്തിലേക്ക്!

എന്റെ തലച്ചോർ മരവിച്ചുപോകുന്നതുപോലെ തോന്നി. 1999... ഈ വർഷത്തിന് എന്റെ ജീവിതവുമായി വലിയൊരു ബന്ധമുണ്ട്. എന്റെ അമ്മ... അമ്മ ഡിഗ്രിക്ക് പഠിക്കുന്ന കാലമാണിത്!

അതായത്, അമ്മയുടെ ജീവിതത്തിലെ ആ വലിയ രഹസ്യങ്ങൾ... അശ്വതിയുടെ അച്ഛനുമായുള്ള അമ്മയുടെ ആ പ്രണയം പൂവണിയുന്ന കാലം! ദൈവമേ, ഞാൻ എന്തിനാണ് ഈ കാലഘട്ടത്തിൽ വന്നെത്തിയിരിക്കുന്നത്?.

പെട്ടെന്ന് എന്റെ ചിന്തകൾ എന്റെ സുഹൃത്തുക്കളിലേക്ക് പാഞ്ഞു. എന്റെ കൂട്ടുകാർ... രോഹിത്, ദേവു, കാവ്യ, മാളവിക, വിശാഖ്... അവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും?

ആ ഗുഹയിലെ സ്ഫോടനത്തിൽ അവരും എന്നെപ്പോലെ ഈ കാലഘട്ടത്തിൽ എവിടെയെങ്കിലും പെട്ടുപോയിട്ടുണ്ടാകുമോ? അങ്ങനെ പെട്ടിട്ടുണ്ടെങ്കിൽ ഞാൻ അവരെ എവിടെപ്പോയി കണ്ടുപിടിക്കും? എനിക്കൊന്നും അറിയില്ലല്ലോ.

ഇനി ഞാൻ വയനാട്ടിലേക്ക് പോയി ആ സുഗന്ധഗിരിയിലെ കാട്ടിൽ കയറിയാൽ... ആ ഗുഹ അവിടെത്തന്നെ കാണുമോ? ഇനി ഒരുപക്ഷെ അവർ ആ ഗുഹക്കുള്ളിൽ തന്നെ എന്നെയും കാത്ത് കഴിയുകയായിരിക്കുമോ?

ചിന്തിക്കുംതോറും എനിക്ക് ഭ്രാന്ത് പിടിക്കുകയായിരുന്നു.

എന്തൊരു പൊട്ടത്തരമാണ് ഞാൻ ഈ ചിന്തിച്ചുകൂട്ടുന്നത്? ഞങ്ങൾ എല്ലാവരും കൂടെ ആ ഗുഹയിലേക്ക് പോയത് 2026-ൽ അല്ലെ? പിന്നെ അവർ എങ്ങനെയാണ് ഈ 1999-ൽ ഉണ്ടാവുക?

കാലം എന്നെ മാത്രമാണോ പിന്നോട്ട് വലിച്ചെറിഞ്ഞത്? അതോ

💬 Comments

View all comments