0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മുന്നോട്ട് നടക്കുമ്പോഴാണ് ആ വഴിയിലൂടെ വരുന്ന ചില ആളുകളെ ഞാൻ ശ്രദ്ധിച്ചത്.

അവരെന്നെ ഒരു വിചിത്ര ജീവിയെപ്പോലെയാണ് നോക്കുന്നത്! അവരുടെ ആ നോട്ടം കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു പന്തികേട് തോന്നി. ഞാൻ അവരെ അടിമുടി ഒന്നു നോക്കി.

കസവു കരയുള്ള ഇരട്ടമുണ്ടും, ഇൻ ചെയ്യാത്ത അയഞ്ഞ ഹാഫ് സ്ലീവ് ഷർട്ടുകളുമായിരുന്നു അധികം പേരുടെയും വേഷം. ചിലരുടെ കയ്യിൽ പഴയ കാലത്തെ കറുത്ത കുടകളുമുണ്ട്.

പെട്ടെന്ന് എന്റെ വേഷത്തിലേക്ക് ഞാൻ നോക്കി. 2026-ലെ മോഡേൺ ജീൻസും, ടീഷർട്ടും, മുഖത്തെ ഈ വലിയ താടിയും! അവരുടെ ആ കാലഘട്ടത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വസ്ത്രരീതികൾ കണ്ടപ്പോൾ ഞാൻ ഏതോ അന്യഗ്രഹ ജീവിയാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം.

അവർ കാണാത്ത പലതും അവർക്ക് വിചിത്രമായിട്ടേ തോന്നൂ എന്ന് എനിക്ക് മനസ്സിലായി.

ഇതെന്ത് വലിയ കുരുക്കാണ്? എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ ആ മൺപാതയിലൂടെ കുറച്ചുദൂരം മുന്നോട്ട് നടന്നു. അപ്പോഴാണ് റോഡരികിലായി മരപ്പലകകൾ കൊണ്ട് നിർമ്മിച്ച ചെറിയൊരു പെട്ടിക്കട എന്റെ കണ്ണിൽ പെട്ടത്.

പണ്ട് കാലത്തെ നാട്ടിൻപുറങ്ങളിൽ മാത്രം കാണുന്ന തരം ചായക്കട. ആ കടയുടെ മുൻവശത്തായി ഒട്ടിച്ചുവെച്ചിരുന്ന സിനിമാ പോസ്റ്ററുകൾ കണ്ടപ്പോൾ എന്റെ കാലടികൾ അവിടെത്തന്നെ നിന്നുപോയി.

തൊണ്ണൂറുകളുടെ അവസാനത്തിൽ ഇറങ്ങിയ മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും സിനിമകളുടെ പഴയ പോസ്റ്ററുകൾ! ഇതൊരു സിനിമാ ഷൂട്ടിംഗ് സെറ്റാണോ? അതോ... എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.

ഞാൻ പതിയെ ആ കടയുടെ മുൻപിലേക്ക് ചെന്നു. കടയ്ക്കുള്ളിൽ മധ്യവയസ്കനായ ഒരാൾ ഒരു വലിയ ഗ്ലാസ്സിലേക്ക് നാരങ്ങാവെള്ളം പിഴിഞ്ഞൊഴിച്ചുകൊണ്ട് നിൽപ്പുണ്ട്. ചുറ്റും അലൂമിനിയം പാത്രങ്ങളിൽ പലഹാരങ്ങൾ നിരത്തിവെച്ചിരിക്കുന്നു.

എന്റെ കണ്ണുകൾ പെട്ടെന്നാണ് ആ

💬 Comments

View all comments