0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തുറന്നിട്ട കാലഭ്രംശത്തിന്റെ വാതിലായിരുന്നു.

കണ്ണടച്ചുതുറക്കുന്ന വേഗതയിൽ ആ വലിയ നീല പ്രകാശഗോളം എന്നെ പൂർണ്ണമായും പൊതിഞ്ഞു. ആ ഗുഹയിൽ വെച്ച് അനുഭവിച്ച അതേ ശൂന്യത! ഭൂമിയുടെ ഗുരുത്വാകർഷണം പൂർണ്ണമായും നഷ്ടപ്പെടുന്നതുപോലെ...

സ്പേസും സമയവും വീണ്ടും വളഞ്ഞൊടിയുന്നു. കാതുകളിൽ വലിയൊരു ഇരമ്പൽ കേട്ടു. തലയ്ക്കുള്ളിൽ താങ്ങാൻ കഴിയാത്തത്ര വലിയൊരു ഭാരം ഇരച്ചുകയറി. എന്റെ കാഴ്ചകൾ മങ്ങിത്തുടങ്ങി.

എന്നെ വിഴുങ്ങിയ ആ ഭീമാകാരമായ നീല പ്രകാശഗോളത്തിനുള്ളിൽ എനിക്ക് ചുറ്റും വലിയൊരു ശൂന്യതയായിരുന്നു. ശരീരത്തിന്റെ ഭാരം പൂർണ്ണമായും നഷ്ടപ്പെട്ട്, സമയത്തിന്റെ ഏതോ വലിയൊരു തുരങ്കത്തിലൂടെ താഴേക്ക് വീഴുന്നതുപോലെ.

ആ ഭീകരമായ കറക്കത്തിനൊടുവിൽ എന്റെ ബോധം പൂർണ്ണമായും മറഞ്ഞുപോയിരുന്നു.

മുഖത്തേക്ക് അടിക്കുന്ന ഇളം കാറ്റും, എവിടെനിന്നോ കേൾക്കുന്ന കിളികളുടെ ശബ്ദവുമാണ് എന്നെ വീണ്ടും ഉണർത്തിയത്. തലയ്ക്കുള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.

കാഴ്ചകൾ ആദ്യം അവ്യക്തമായിരുന്നെങ്കിലും പതിയെപ്പതിയെ എനിക്ക് ചുറ്റുമുള്ള ലോകം തെളിഞ്ഞുവന്നു.

അതൊരു നഗരമായിരുന്നില്ല! 2023-ലെ എം.ജി റോഡിലെ ആ തിരക്കുകളോ കോൺക്രീറ്റ് കെട്ടിടങ്ങളോ വാഹനങ്ങളുടെ ഇരമ്പലോ അവിടെ എങ്ങും ഉണ്ടായിരുന്നില്ല. ഞാൻ കിടന്നിരുന്നത് ചുവന്ന മണ്ണ് നിറഞ്ഞ ഒരു ചെറിയ ഇടവഴിയുടെ ഓരത്തായിരുന്നു.

ചുറ്റും നിറയെ മരങ്ങളും പച്ചപ്പും മാത്രം. ആ വലിയ നീലവെളിച്ചം എന്നെ വീണ്ടും മറ്റേതോ ലോകത്തേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു! ആ പ്രകാശം കണ്ടപ്പോൾ, ഒരുപക്ഷെ അത് എന്നെ എന്റെ യഥാർത്ഥ കാലഘട്ടമായ 2026-ലേക്ക് തിരികെ കൊണ്ടുപോകുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.

എന്നാൽ എന്റെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റിയിരിക്കുന്നു എന്ന് ആ നിമിഷം എനിക്ക് മനസ്സിലായി.

ഞാൻ പതുക്കെ എഴുന്നേറ്റു നിന്നു. വസ്ത്രങ്ങളിലെ മണ്ണ് തട്ടിക്കളഞ്ഞ്

💬 Comments

View all comments