Chapter Title : കാലം [അൽ ഫഹദ്]
അതുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്ന് എനിക്ക് മനസ്സിലായി.
മൊബൈൽ നമ്പർ ചോദിച്ചു വാങ്ങുന്നത് അങ്ങേയറ്റം വലിയ കുറ്റം ആയി തോന്നിയിരുന്നു എന്നാൽ ഇനി ഒരു കണ്ടുമുട്ടൽ ഇണ്ടായാൽ തീർച്ചയായും ഈ രണ്ട് കാര്യങ്ങൾ ചോദിച്ചിരിക്കും
സമയം കടന്ന് പോയികൊണ്ട് ഇരുന്നു പകലിനെ ഇരുട്ട് ഭക്ഷണം ആക്കി കഴിഞ്ഞു ഉറക്കം വീണ്ടും വില്ലനായി എന്റെ മുന്നിൽ നിന്ന് വെല്ലുവിളികൾ ഉയർത്തി. ഇരുട്ടിനെ കീറി മുറിച്ചു വെളിച്ചം വന്നു തുടങ്ങി അതെ അങ്ങനെ അടുത്ത ഒരു ദിവസവും കടന്ന് പോയിരിക്കുന്നു....
നേരം വെളുത്തു തുടങ്ങി അവിടെ ഇവിടെ ആയി പലതരത്തിൽ ഉള്ള ശബ്‌ദങ്ങൾ വന്നു ചെവിയിൽ പതിഞ്ഞു കൊണ്ടിരുന്നു എപ്പോഴോ ഉറക്കത്തിനെ ജയിക്കാൻ എനിക്ക് ആയി.ഒരുപാട് കാലങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ എല്ലാം ഇന്ന് നിരന്തരം ആയി എന്നെ വേട്ടയാടുകയാണ് ഉറക്കത്തിന്റെ മറവിൽ അതിൽ പകുതിയും ഞാൻ പൂർത്തിയാക്കി മുന്നേറി. ഇടയിൽ വെച്ച് എന്തിനോ വേണ്ടി ഉള്ള തിരച്ചിൽ ഫോണിലേക്ക് കയ്യ് എത്തിച്ചു പകുതി തുറന്ന കണ്ണുമായി അതിലേക്ക് കണ്ണോടിച്ച എന്നിൽ ഒരു ഞെട്ടൽ സമ്മാനിച്ചു. അതെ അവളുടെ കുറച്ചധികം സന്ദേശങ്ങൾ കൂടുതലും ക്ഷേമപണം ആണ്.ഓഫർ കാലാവധി കഴിഞ്ഞിരിന്നു അവളും അത് പറയുന്ന കാര്യത്തെ കുറിച്ച് ഓർത്തില്ല..
പെട്ടന്ന് തന്നെ ചെയുവാൻ കയ്യിൽ
പൈസയുടെ കുറവ് വില്ലനായി. ഉമ്മായുടെ സഹായം എത്താൻ 2 ദിവസം വേണ്ടി വന്നു.എന്നാൽ ഈ ദിവസങ്ങളിൽ എന്റെ അഭാവം അവളിൽ കൂടുതൽ ശ്കതിയാർജ്ജിച്ചു അത് എനിക്ക് ഉണ്ടായത് പോലെ തന്നെ ഒരു തോന്നൽ അവൾക്കും സമ്മാനിച്ചു. അതെ അവളുടെ
💬 Comments
View all comments