Chapter Title : കാലം [അൽ ഫഹദ്]
സന്ദേശങ്ങളിൽ നിറഞ്ഞു നിക്കുന്നത് അത് തന്നെ ആണ്. വാക്കുകൾക്കു തടസം വരാതെ അവളോട് ഞാൻ അവളുടെ നമ്പർ തരുമോ എന്ന് ചോദിച്ചു മറുപടി ആയി അവൾ എന്റെ നമ്പർ ആവിശ്യപെട്ടു ആവിശ്യം ഉണ്ടായാൽ വിളിക്കാം എന്നും പറഞ്ഞു ഞാൻ എന്റെ നമ്പർ അവൾക് കയ്യ് മാറി.ഇനിയും നമ്പർ ചോദിക്കുന്നത് എന്നിൽ ഒരുതരം മടുപ്പ് ഉളവാക്കി
ഫോട്ടോ തരുമോ എന്ന ചോദ്യത്തിന് അധികസമയം ആലോചിക്കേണ്ടി വന്നില്ല.
ആ ഒരു സന്ദേശത്തിന്റെ മറുപടിക്ക് ആയി അവൾ എടുത്ത സമയം എന്നെ വേറെ ഒരു ചിന്തയിലേക്ക് നയിച്ചു. കഴിഞ്ഞ പ്രണയം എനിക്ക് സമ്മാനിച്ച നല്ലതും അതിനേക്കാൾ ഏറെ ചീത്തയും ആയ ഒരുപാട് ഓർമ്മകൾ ഇന്നും എന്നെ അസ്വാസ്ഥൻ ആക്കുന്നു. അവളുടെ ഓർമ്മകൾ വസിക്കുന്ന എന്റെ ശരീരത്തോട് തന്നെ എനിക്ക് വെറുപ്പ് ആണ്
അതെ അവളെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു. എന്നാൽ എന്നിൽ നിന്നും മറ്റൊരാളിലേക് ഉള്ള അവളുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി എന്തിന് വേണ്ടി ആയിരുന്നു അത് പണത്തിന് വേണ്ടി ആയിരുന്നോ അത് അറിയില്ല കൂടുതൽ അറിയാനും സാധിച്ചില്ല. പെട്ടന്ന് ഫോൺ ശബ്‌ദിച്ചു ഒട്ടും പരിജയം ഇല്ലാത്ത ഒരു നമ്പർ ഞാൻ എടുത്ത് ചെവിയിൽ വെച്ച് ഹലോ എന്ന് പറഞ്ഞു മറുപടി ആയി വന്ന വാക്കുകൾ എനിക്ക് അത് ആരാണ് എന്ന് മനസ്സിൽ ആക്കി തന്നു,
ഫോട്ടോ ഒക്കെ എന്തിനാ മാഷെ ഇപ്പൊ ഉള്ള ഈ ഒരു സൗഹൃതം പോരെ നമുക്ക്
അതെ ഈ ശബ്‌ദം ആണ് ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾകുവാൻ ആഗ്രഹിച്ചത്. അത് ഒരു തുടക്കം മാത്രം
💬 Comments
View all comments