0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 854
എല്ലാവർക്കും നമസ്കാരം, കഥയുടെ ഈ ഭാഗം അൽപം താമസിച്ചു പോയി അതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. മറ്റ് ചില തിരക്കുകൾ ആണ് അതിന് കാരണം. കഥയുടെ  ആദ്യ  ഭാഗങ്ങൾക്ക്  നിങ്ങൾ  നൽകിയ സപ്പോർട്ടിന് നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റുചെയണം . ഇത് കഥയുടെ അവസാന ഭാഗമാണ്. കഥയുടെ കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ പലയിടത്തും നിങ്ങൾക്ക് ഒരു പൂർണ്ണതയില്ല എന്ന് തോന്നിയിട്ടുണ്ടാകും അതോടൊപ്പം പല സംശയങ്ങളും ഉണ്ടായിട്ടുണ്ടാകും  , ചില സംശയങ്ങൾ കമന്റു ബോക്സിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതിന്റെ ഉത്തരം ഈ ഭാഗത്തുണ്ടാകും ...... എന്നാൽ തുടങ്ങട്ടെ ......,

Climax

??കാലം കരുതിവച്ച പ്രണയം 3 ??

Kaalam Karuthivacha Pranayam 3 | Author : Chekuthane Pranayicha Malakha

Previous Part

................. " എനിക്ക് ഏട്ടനില്ലാതെ ജീവിക്കാനാകില്ല .ഞാൻ ഇറങ്ങി വരാം എന്നെ വന്ന് വിളിക്ക്. എന്റെ അച്ഛനു വേണ്ടി ചേട്ടനെ ഉപേക്ഷിക്കാൻ എന്റെ മനസ്സും മനസാക്ഷിയും സമ്മതിക്കുന്നില്ല. എനിക്ക് ഏട്ടനില്ലാതെ പറ്റില്ല...." അവളുടെ ആ വാക്കുകൾ എന്റെ ചെവികളിൽ മുഴങ്ങി, ഒപ്പം അവളുടെ ആ കരച്ചിലും ...... അതിന്റെ തീവ്രത കൂടി വന്നു.. ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു .  ചുറ്റും നോക്കിയപ്പോൾ ഞാൻ ഒരു ICCU റൂമിനുള്ളിലാണ് എന്ന് മനസ്സിലായി . ആ റൂമിൽ ഞാൻ മാത്രമേ ഉള്ളൂ പക്ഷെ എനിക്ക് വേദനയൊന്നും അനുഭവപ്പെടുന്നില്ല. ഞാൻ കട്ടിലിൽ നിന്ന് എണീറ്റു. പക്ഷെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ

💬 Comments

View all comments